Wednesday, May 23, 2012   8:29 AM IST
Vaartha BlogRSS
Loading
കമ്പനികളില്‍ പിരിച്ചുവിടല്‍
Published : Thursday, July 07, 2011
|
  
Text Size
മുംബൈ

സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്താനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27% ജീവനക്കാരെയാണു കമ്പനികള്‍ പിരിച്ചുവിട്ടത്.

2010 സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ എണ്ണം 81,507. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 60,215 പേരായി കുറഞ്ഞു. 900 ബ്രാഞ്ചുകള്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അടച്ചു പൂട്ടി. 174,000 ഏജന്‍റുമാരെയാണു കമ്പനികള്‍ ഒഴിവാക്കിയത്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ബജാജ് അലയന്‍സ് എന്നീ രണ്ടു കമ്പനികള്‍ മാത്രം പിരിച്ചുവിട്ടത് 12,000 ജീവനക്കാരെ. 650 ബ്രാഞ്ചുകളാണു രണ്ടു ബാങ്കുകളും പൂട്ടിയത്. മാക്സ് ന്യൂയോര്‍ക്ക് ലൈഫ്, ടാറ്റ എഐജി ലൈഫ് എന്നിവ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യമായി ലാഭത്തിലെത്തി.

എച്ച്ഡിഎഫ്സി, റിലയന്‍സ് എന്നിവയ്ക്ക് ചെലവു ചുരുക്കലിലൂടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കാനും കഴിഞ്ഞു. എന്നാല്‍ എസ്ബിഐ ലൈഫ് 135 പുതിയ ശാഖകള്‍ തുറക്കുകയും ജീവനക്കാരുടെ എണ്ണം 5,985 ല്‍ നിന്നു 7,298 ആയി ഉയര്‍ത്തുകയും ചെയ്തു. ടാറ്റ എഐജി ജീവനക്കാരുടെ എണ്ണം 2700ആയി കുറച്ചു.

യുലിപ് പോളിസികളുടെ വില്‍പ്പന വന്‍തോതില്‍ ഇടിഞ്ഞതാണു കമ്പനികള്‍ക്കു തിരിച്ചടിയായത്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പോളിസി വില്‍പ്പനയില്‍ 90 ശതമാനവും യുലിപാണ്.

ഐആര്‍ഡിഎ യുലിപ്പുകള്‍ക്കുള്ള കമ്മിഷന്‍ കുറച്ചതും ലോക് ഇന്‍ കാലാവധി അഞ്ചു വര്‍ഷമായി ഉയര്‍ത്തിയതും കമ്പനികള്‍ക്കു തിരിച്ചടിയായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ ശേഷമാണു ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ശനിദശ തുടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രീമിയം വരുമാനത്തില്‍ 2.55% വര്‍ധന മാത്രമാണുണ്ടായത്. മൊത്തം വരുമാനം 39,381 കോടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 38,399 കോടി.
Rate This News :
Latest News