ദലൈ ലാമയ്ക്ക് 76-ാം പിറന്നാള്‍
Published : Thursday,
July 07,
2011
വാഷിങ്ടണ്‍
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ 76-ാം പിറന്നാള്‍ ഇന്നലെ ആഘോഷിച്ചു. ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന്‍റെ നേതൃത്വം ഉപേക്ഷിച്ച ശേഷം ആദ്യമായി യുഎസിലെത്തിയ ലാമ ഇന്നലെ അനുയായികള്‍ക്കൊപ്പം വാഷിങ്ടണിലാണു പിറന്നാല്‍ മധുരം പങ്കുവച്ചത്.
യുഎസ് സന്ദര്‍ശനത്തിനിടെ ലാമ 10 ദിവസം നീളുന്ന കലാചക്ര ചടങ്ങില്‍ പങ്കെടുക്കും. ലോക സമാധാനത്തിനായി നടക്കുന്ന ബുദ്ധമത ചടങ്ങാണിത്. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി ലാമ കൂടിക്കാഴ്ച നടത്തും. എന്നാല്‍, ലാമയുമായി പ്രസിഡന്‍റ് ബരാക് ഒബാമ കൂടിക്കാഴ്ച നടത്തുമോ എന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Close...
Maximum Character Allowed -
4000