Wednesday, May 23, 2012   8:30 AM IST
Vaartha BlogRSS
Loading
ഡിപ്പൊ പ്രവര്‍ത്തനം താളം തെറ്റുന്നു
Published : Thursday, July 07, 2011
|
  
Text Size
കോഴിക്കോട്

വിനോദ് താമരശേരി

പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും സമ്പത്തികമായി വരുമാനം കുറഞ്ഞ സര്‍വീസുകള്‍ പുനഃക്രമീകരിക്കാനും കെഎസ്ആര്‍ടിസി സോണല്‍ ഓഫിസുകള്‍ക്കുണ്ടായിരുന്ന അധികാരം പിന്‍വലിച്ചത് വിനയാകുന്നു. ഇതോടെ താത്കാലിക സര്‍വീസുകള്‍ നടത്താനോ നഷ്ടമായ സര്‍വീസുകള്‍ പുനഃക്രമീകരിക്കാനോ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കോ സബ്ഡിപ്പോകള്‍ക്കോ കഴിയുന്നില്ല. മുന്‍പ് മേഖല ഓഫിസറുടെ നിര്‍ദേശപ്രകാരം ഡിപ്പോ, സബ്ഡിപ്പോ ഓഫിസര്‍മാരാണ്പുതിയ സര്‍വീസ് ആരംഭിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നത്. ഉത്തരവ് നിലവില്‍ വന്നതോടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സര്‍വീസുകള്‍ നടത്തുന്നതിലെ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കാനാണ് പുതിയ ഉത്തരവെന്നാണ് കെഎസ്ആര്‍ടിസിയിലെ ഭരണാനുകൂല സംഘടനയുടെ വിശദീകരണം.

ഉത്തരവ് പ്രകാരം സര്‍വീസ് സംബന്ധിച്ച എല്ലാകാര്യത്തിനും കെഎസ്ആര്‍ടിസി കേന്ദ്ര ഓഫിസിന്‍റെ അനുമതി വേണം. കെഎസ്ആര്‍ടിസി മാനെജിങ് ഡയറക്റ്റര്‍ കഴിഞ്ഞമാസം 13നാണ് മേഖല ഓഫിസര്‍ക്കുണ്ടായിരുന്ന അധികാരം പിന്‍വലിച്ച് ഉത്തരവ് ഇറക്കിയത്. സ്വകാര്യബസ് സര്‍വീസിനെ സഹായിക്കാനാണ് പുതിയ ഉത്തരവെന്നാണ് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. പ്രാദേശികമായ സാഹചര്യങ്ങള്‍ പരിഗണിച്ചു കൂടുതല്‍ യാത്രക്കാരുള്ളതും യാത്രാക്ലേശം അനുഭവിക്കുന്നതുമായ റൂട്ടുകളില്‍ സോണല്‍ ഓഫിസര്‍മാരുടെ നിര്‍ദേശപ്രകാരം യൂണിറ്റ്, ഡിപ്പോ ഓഫിസര്‍മാരായിരുന്നു വര്‍ഷങ്ങളായി കെഎസ്ആര്‍ടിസിയുടെ പുതിയ ഷെഡ്യൂളുകള്‍ ആരംഭിക്കുകയും ക്രമീകരിക്കുകയും ചെയ്തിരുന്നത്.

വയനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കും കൂടുതല്‍ യാത്രക്കാരുള്ളപ്പോള്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും താത്കാലിക സര്‍വീസുകള്‍ നടത്തിയിരുന്നു. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന ഇത്തരം സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസവും കെഎസ്ആര്‍ടിസിക്ക് ലാഭവുമായിരുന്നു. അതാത് ഡിപ്പോയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡ്രൈവറെയും കണ്ടക്റ്ററെയും വിളിച്ചുവരുത്തി സര്‍വീസ് നടത്താന്‍ കഴിയുമായിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇനി ഇത്തരം സര്‍വീസുകള്‍ യാത്രക്കാര്‍ പ്രതീക്ഷിക്കേണ്ട. പുതിയതോ, താത്കാലികമോ ആയ സര്‍വീസുകള്‍ നടത്തണമെങ്കില്‍ പോലും തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി കേന്ദ്ര ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം വേണം. ഇതുമറികടന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Rate This News :
Latest News