Wednesday, May 23, 2012   8:32 AM IST
Vaartha BlogRSS
Loading
സോണിയ 25ന് ബംഗ്ലാദേശില്‍
Published : Friday, July 08, 2011
|
  
Text Size
ധാക്ക

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 25ന് ബംഗ്ലാദേശ് സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനത്തിനു മുന്നോടിയായാണ് സോണിയയുടെ സന്ദര്‍ശനം. ഇതിനെ ആഹ്ളാദത്തോടെയാണു കാണുന്നതെന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ദിപു മോനി. കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.

വികലാംഗരായ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ സോണിയ പങ്കെടുക്കും. ഇതിലേക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയുടെ ക്ഷണം യുപിഎ അധ്യക്ഷയ്ക്കു ലഭിച്ചിട്ടുണ്ട്.

എക്കാലത്തും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ ബംഗ്ലാദേശുമായി ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുകയാണ് നേതാക്കളുടെ ശ്രമം. ഇരു രാജ്യങ്ങളുടെയും ദേശീയഗാനം രചിച്ച രബീന്ദ്രനാഥ് ടഗോറിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
Rate This News :
Latest News