Wednesday, May 23, 2012   8:32 AM IST
Vaartha BlogRSS
Loading
നേപ്പാള്‍ കീഴടക്കി നാനോ
Published : Sunday, July 10, 2011
|
  
Text Size
കാഠ്മണ്ഡു

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ നാനോയ്ക്കു നേപ്പാളില്‍ വന്‍ പ്രതികരണം. ഇന്ത്യയെ അപേക്ഷിച്ചു വില കൂടുതലാണു നേപ്പാളില്‍. അഞ്ചു ലക്ഷം രൂപ. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കു നേപ്പാള്‍ ഈടാക്കുന്ന ഇറക്കുമതി നികുതി (സിബിയു) 240 ശതമാനമാണ്. ഇതു വില കൂടാന്‍ ഇടയാക്കുന്നു. എങ്കിലും ഹിമാലയ രാഷ്ട്രത്തിലെ കാര്‍ പ്രേമികള്‍ നാനോ സ്വന്തമാക്കാന്‍ തിരക്കു കൂട്ടുന്നു.

വിപണിയില്‍ എത്തി 10 ദിവസത്തിനകം 350ലേറെ ബുക്കിങ്ങാണു നാനോക്ക് ലഭിച്ചത്. കഴിഞ്ഞ മാസം 26ന് ആയിരുന്നു നേപ്പാള്‍ വിപണിയില്‍ നാനോ എത്തിയത്. നേപ്പാള്‍ വാഹന വിപണിയിലെ ഏറ്റവും വില കുറഞ്ഞ കാറും നാനോയാണ്. ടാറ്റയ്ക്കു കനത്ത വെല്ലുവിളിയായി മാരുതി 800 ഒപ്പമുണ്ട്.

ഇന്ത്യയെ അപേക്ഷിച്ചു നേപ്പാളിലെ മറ്റൊരു പ്രത്യേകത ഒരു കാര്‍ മോഡലിന് ഒറ്റ വില മാത്രമേ ഉള്ളൂ. ഇതും നാനോയ്ക്കു ഗുണകരമാണ്. നാനോയ്ക്ക് അന്തര്‍ദേശീയ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും വാഹനങ്ങള്‍ കയറ്റി അയക്കാന്‍ തുടങ്ങിയത്.
Rate This News :
Latest News