Wednesday, May 23, 2012   8:33 AM IST
Vaartha BlogRSS
Loading
കാര്‍ വില്‍പ്പന കുറയും
Published : Tuesday, July 12, 2011
|
  
Text Size
ന്യൂഡല്‍ഹി

വരും മാസങ്ങളില്‍ രാജ്യത്തെ കാര്‍ വില്‍പ്പന വന്‍തോതില്‍ ഇടിയുമെന്നു വിലയിരുത്തല്‍. ഇന്ധന വിലവര്‍ധനയും പലിശ നിരക്ക് ഉയര്‍ന്നതുമാണ് ഓട്ടോമൊബീല്‍ വ്യവസായത്തിനു തിരച്ചടി നല്‍കുന്നത്. ജൂണില്‍ കാര്‍ വില്‍പ്പനയിലുണ്ടായ വളര്‍ച്ച രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള വാഹന വിപണിയാണ് ഇന്ത്യ.

ഈ സാമ്പത്തിക വര്‍ഷം 15% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇത് 12 ശതമാനമായി കുറയുമെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 മാര്‍ച്ച് മുതലാണു കാര്‍ വില്‍പ്പനയുടെ വളര്‍ച്ചാതോത് കുറഞ്ഞുതുടങ്ങിയത്. കഴിഞ്ഞ വര്‍ഷം 33% വളര്‍ച്ച രേഖപ്പെടുത്തിയ ചൈനീസ് വിപണിയിലും കാര്‍ വില്‍പ്പന കുറയുമെന്നാണു സൂചന. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതാണു കാരണം.

നാണയപ്പെരുപ്പം ഉയരുന്നതു നിയന്ത്രിക്കാന്‍ ആര്‍ബിഐ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ 10 തവണ വായ്പാ പലിശ ഉയര്‍ത്തി. രാജ്യത്ത് ഇടത്തരം കുടുംബങ്ങള്‍ ഏറിയ പങ്കും വായ്പയെടുത്താണു കാറുകള്‍ വാങ്ങുന്നത്.

പലിശ ഉയരുന്നതിനാല്‍ വാഹനം വാങ്ങുന്നതില്‍ നിന്നു അധികം പേരും പിന്നാക്കം പോകുകയാണെന്നും സര്‍വെയില്‍ പറയുന്നു. ജൂണില്‍ 143,370 കാറുകളാണു രാജ്യത്ത് വിറ്റഴിച്ചത്. മാരുതിയുടെ മനേശ്വര്‍ പ്ലാന്‍റിലെ 13 ദിവസം നീണ്ട സമരവും ജൂണിലെ വില്‍പ്പന യെ ബാധിച്ചിരുന്നു.

ഇന്ധന വില അടിക്കടി ഉയരുന്നതു വാഹന വില്‍പ്പനയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നു സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചേഴ്സ് പ്രസിഡന്‍റ് പവന്‍ ഗൊയെന്‍കെ പറയുന്നു.

മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമിയെത്തുടര്‍ന്നു വാഹന നിര്‍മാതാക്കള്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണു വികസ്വര രാജ്യങ്ങളിലെ പലിശ വര്‍ധനയും ഇന്ധന വിലവര്‍ധനയും വാഹന നിര്‍മാതാക്കള്‍ക്കു ഭീഷണിയാകുന്നത്.

Rate This News :
Latest News