Wednesday, May 23, 2012   8:35 AM IST
Vaartha BlogRSS
Loading
ബസ് സമരം അവസാനിപ്പിച്ചു
Published : Tuesday, July 12, 2011
|
  
Text Size
കോഴിക്കോട്

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച മിന്നല്‍ പണിമുടക്ക് പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. ബസുകള്‍ പൊലീസ് അനധികൃതമായി പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയിരുന്നു.

സര്‍വീസ് നടത്താത്ത ബസുകള്‍ പൊലീസ് പിടിച്ചെടുത്തു തുടങ്ങിയതോടെ സമരം പ്രഖ്യാപിച്ച ബസുകള്‍ നിരത്തിലിറങ്ങുകയായിരുന്നു. ഇതിനിടെ ദീര്‍ഘദൂര സര്‍വീസുകള്‍ തടസപ്പെടുത്തിയ ജീവനക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചു സ്വകാര്യ ബസുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഷെഡ്യൂള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകളും ഇതില്‍പ്പെടും. പിഴയടയ്ക്കാതെ ബസുകള്‍ വിട്ടു നല്‍കില്ലെന്നു പൊലീസ് അറിയിച്ചതോടെ ജീവനക്കാര്‍ പണിമുടക്കു നടത്തുകയായിരുന്നു.
Rate This News :
Latest News