പുനഃസംഘടന പൂര്‍ണമല്ല
Published : Tuesday,
July 12,
2011
ചെന്നൈ
എ. രാജയും ദയാനിധി മാരനും രാജിവച്ച ഒഴിവില്‍ മന്ത്രിസ്ഥാനം ചോദിച്ചില്ലെന്ന് ഡിഎംകെ നേതാവ് എം. കരുണാനിധി. ഇത് ഈ സര്‍ക്കാരിന്‍റെ അവസാന പുനഃസംഘടനയല്ല. ഈ മാസം 23, 24 തീയതികളില്‍ കോയമ്പത്തൂരില്‍ ചേരുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ പുതിയ മന്ത്രിമാരെ ആവശ്യപ്പെടുന്നതു സംബന്ധിച്ചു തീരുമാനിക്കുമെന്നും കരുണാനിധി പറഞ്ഞു.
പ്രണബ് മുഖര്‍ജിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ 2ജി സ്പെക്ട്രം കേസോ കനിമൊഴിയുടെ ജയില്‍ വാസമോ ചര്‍ച്ചയായില്ലെന്നും കരുണാനിധി അവകാശപ്പെട്ടു. വില്‍പ്പന നികുതി ഉയര്‍ത്താനുള്ള ജയലളിത സര്‍ക്കാരിന്‍റെ തീരുമാനം ജനദ്രോഹപരമാണ്. ഭൂമി കൈയേറ്റ കേസുകള്‍ അന്വേഷിക്കുന്നതിനെ ഭയക്കുന്നില്ല. എന്നാല്‍, തന്‍റെ കുടുംബത്തെ ദ്രോഹിക്കുകയാണ് ജയലളിതയുടെ ലക്ഷ്യമെന്നും കരുണാനിധി പറ ഞ്ഞു.
Close...
Maximum Character Allowed -
4000