Wednesday, May 23, 2012   8:36 AM IST
Vaartha BlogRSS
Loading
കമ്മിറ്റി തീരുമാനം പിന്നീട്
Published : Wednesday, July 13, 2011
|
  
Text Size
കൊച്ചി

കേരള പ്രൈവറ്റ് മെഡിക്കല്‍ കോളെജ് മാനെജ്മെന്‍റ് അസോസിയേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതു സംബന്ധിച്ച് മുഹമ്മദ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. പ്രവേശന പരീക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഒരു വിദ്യാര്‍ഥി നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ തീര്‍പ്പനുസരിച്ച് പ്രവേശന പരീക്ഷയ്ക്കു മേല്‍നോട്ടം വഹിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇന്നലെ ചേര്‍ന്ന മുഹമ്മദ് കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്.

അതേസമയം മുഹമ്മദ് കമ്മിറ്റിയുടെ അനുമതി കൂടാതെ പ്രവേശന പരീക്ഷ നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ സ്വകാര്യ ഡെന്‍റല്‍ കോളെജ് മാനെജ്മെന്‍റ് അസോസിയേഷനു 48 മണിക്കൂര്‍ കൂടുതല്‍ നല്‍കി. യോഗത്തില്‍ അസോസിയേഷന്‍ പ്രതിനിധി നേരിട്ടെത്തി സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് സാവകാശം നല്‍കിയത്.

അനുമതി കൂടാതെ അസോസിയേഷന്‍ പ്രവേശന പരീക്ഷ നടത്തിയതിന് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നു കഴിഞ്ഞ ദിവസം മുഹമ്മദ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു.

Rate This News :
Latest News