ഐശ്വര്യയെ കാണാന്‍ പോയില്ല
Published : Thursday,
July 14,
2011
ഐശ്വര്യ റായ് ബച്ചന്‍റെ ഗര്‍ഭത്തില്‍ എന്‍റെ മോഹങ്ങള്‍ പൊലിഞ്ഞു എന്നു വിലപിച്ചിരുന്ന സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ആ അവസ്ഥയില്‍ നിന്ന് ഒന്നുണര്‍ന്ന ലക്ഷണം. ഏറെക്കാലമായി മനസില്‍ സൂക്ഷിക്കുന്ന ഹീറോയിന്‍ എന്ന സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ദു:ഖിതനായിരുന്നു മധുര്‍. ഐശ്വര്യ നായികയായ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഇതിനു പിന്നാലെ ആരേയും കാണാതെ, ആരോടും സംസാരിക്കാതെ ഓഫിസ് മുറിയില്‍ അടച്ചിരിക്കുകയായിരുന്നു മധുര്‍.
എന്നാല്‍ ട്വിറ്ററിലൂടെ മധുര്‍ വീണ്ടും സംസാരിച്ചു. ഐശ്വര്യക്കു പകരം നായികയായി മറ്റാരേയും നിശ്ചയിച്ചിട്ടില്ല. മറ്റൊരു നടിയോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. ഹീറോയിന്‍ എപ്പോള്‍ തുടങ്ങാന്‍ കഴിയും എന്ന് എനിക്കറിയില്ല. ഞാന്‍ കഴിഞ്ഞ ദിവസം ഐശ്വര്യയെക്കണ്ട് ചര്‍ച്ച നടത്തി എന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ഹീറോയിന്‍ തുടരണോ, പുതിയ സിനിമ ചെയ്യണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും തുടരുന്നു, മധുര്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000