Wednesday, May 23, 2012   8:37 AM IST
Vaartha BlogRSS
Loading
പുതിയ ഫീസ്റ്റയുമായി ഫോര്‍ഡ്
Published : Friday, July 15, 2011
|
  
Text Size
ചെന്നൈ

ഫീസ്റ്റയുടെ പുതിയ മോഡല്‍ ഫോര്‍ഡ് വിപണിയിലെത്തിച്ചു. ഒട്ടേറെ പരിഷ്കാരങ്ങളുമായാണു പുതിയ ഫീസ്റ്റ എത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, ബ്ലൂ ടൂത്ത് വോയ്സ് കണ്‍ട്രോള്‍ എന്നിവയാണു പ്രത്യേകതകള്‍. ഗ്ലോബല്‍ സെഡാന്‍ മോഡലാണു ഫോര്‍ഡ് വിപണിയിലെത്തിച്ചത്. ഈ വര്‍ഷം ആദ്യം പ്രീമിയം സെഡാന്‍ മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു. മികച്ച ഇന്ധന ക്ഷമതയാണു പുതിയ മോഡലിനു കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആദ്യമായി 1.5 ലിറ്റര്‍ ടിഐ- വിസിടി, 1.5 ലിറ്റര്‍ ഡ്യൂറോ ടോര്‍ക് ടിഡിസിഐ എന്‍ജിനുമാണു പുതിയ മോഡലിലുള്ളത്. മികച്ച പെര്‍ഫോമന്‍സും ഡ്രൈവിങ് കംഫര്‍ട്ടബിലിറ്റിയുമാണു ഫോര്‍ഡ് അവകാശപ്പെടുന്നത്. ചെന്നൈയിലെ മാരൈമലര്‍ നഗറിലാണു നിര്‍മാണ പ്ലാന്‍റ്. സ്റ്റൈല്‍, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ എട്ടു വേരിയന്‍റ് മോഡലുകളില്‍ ലഭ്യം. ഡീസല്‍/ പെട്രോള്‍ വെര്‍ഷനുകളും മാനുവല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുകളും പുറത്തിറക്കി.
Rate This News :
Latest News