വിവാദങ്ങള്‍ കാര്യമാക്കുന്നില്ല
Published : Saturday,
July 16,
2011
അമല പോള്‍ ഇപ്പോള്‍ ആകെ സന്തോഷത്തിലാണ്. മൈനപ്പെണ്ണിനെ തെന്നിന്ത്യയാകെ തിരിച്ചറിഞ്ഞ ആവേശം മാത്രമല്ല, വിക്രമിനൊപ്പം അഭിനയിച്ച ദൈവ തിരുമകളില്‍ പുതിയൊരു അമലയെയാ വും കാണാന്‍ കഴിയുക. അത്രയേറെ വ്യത്യസ്തമായ വേഷമാണ് തനിക്കു ലഭിച്ചതെന്ന് അമല പറയുന്നു. തനിക്കു പുതിയൊരു ഇമേജ് തരും ദൈവ തിരുമകള്‍. നായികയെന്ന നിലയിലേക്ക് തനിക്കൊരു പ്രമോഷന്‍ തരുന്ന ചിത്രം കൂടിയായിരിക്കും. വിക്രമിനെക്കുറിച്ചു എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടാല്‍, ഒരു എനര്‍ജി ടോണിക് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാനാണ് അമല യ്ക്കിഷ്ടം.
ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന വേട്ടൈയില്‍ ആര്യയുടെ നായികയാ യും അമല അഭിനയിക്കുന്നു. ജയന്തി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് വേട്ടൈയില്‍. തികച്ചും ഒരു കമേഴ്സ്യല്‍ ചിത്രം. മൈനയിലേതു പോലെ ഒരു കഥാപാത്രമാണ് മുപ്പൊഴുതും ഉന്‍ കര്‍പ്പനൈഗളില്‍. അതും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാണ്. മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളാണ് ഈ മൂന്നു ചിത്രങ്ങളിലും അവതരിപ്പിക്കാനുള്ളതെന്ന് അമല.
കഥയില്‍ ആവശ്യമുണ്ടെങ്കില്‍ മോഡേണ്‍ കോസ്റ്റ്യൂം ധരിക്കുന്നതിനൊന്നും അമലയ്ക്കു മടിയില്ല. എന്നുകരുതി ബിക്കിനി സ്യൂട്ടുകള്‍ ധരിക്കാന്‍ താത്പര്യമില്ലെന്ന് അമല. ഇതിനിടെ വിക്രമിന്‍റെ പേരു ചേര്‍ത്തു ചില ഗോസിപ്പുകള്‍ വന്നതും അമല കാര്യമാക്കുന്നില്ല. അത്തരം വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. തമിഴകത്തു നമ്പര്‍ വണ്‍ താരമായി മാറുക മാത്രമാണ് ആഗ്രഹം. അതിനിടെ വരുന്ന ഗോസിപ്പുകള്‍ക്ക് വിലകൊടുക്കുന്നതേയില്ലെന്ന് അമല പറയുന്നു.
Close...
Maximum Character Allowed -
4000