Wednesday, May 23, 2012   8:40 AM IST
Vaartha BlogRSS
Loading
ലോകകപ്പ്, ജപ്പാന്‍- US ഫൈനല്‍
Published : Sunday, July 17, 2011
|
  
Text Size
ഫ്രാങ്ക്ഫര്‍ട്ട്

ഫ്രാന്‍സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി യുഎസ്എ വനിതാ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍. രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് യുഎസിനെ കലാശക്കളിക്ക് യോഗ്യരാക്കിയത്. സ്വീഡനെ ഇതേ സ്കോര്‍ ലൈനില്‍ മറികടന്നാണ് ജപ്പാന്‍ ഫൈനലിലെത്തിയത്. നഹോമി കവസുമിയുടെ ഡബിള്‍ സ്ട്രൈക്ക് ജപ്പാന്‍റെ ജയത്തില്‍ നിര്‍ണായകം. ഞായറാഴ്ചയാണ് ഫൈനല്‍.

1991, 1999 വര്‍ഷങ്ങളില്‍ കിരീടം നേടിയിട്ടുള്ള യുഎസ് ലൗറെന്‍ ചെനെയിലൂടെ തുടക്കത്തില്‍ തന്നെ ലീഡ് സ്വന്തമാക്കി. എന്നാല്‍, സോണിയ ബൊംപാസ്റ്ററിലൂടെ ഫ്രാന്‍സ് സമനില പിടിച്ചതോടെ മത്സരം ആവേശത്തില്‍. എന്നാല്‍ 79ാം മിനിറ്റില്‍ ആബി വംബാച്ചും 82ാം മിനിറ്റില്‍ അലക്സ് മോര്‍ഗനും സ്കോര്‍ ചെയ്തതോടെ 3-1ന് ജയം ഉറപ്പിച്ചു യുഎസ്. സ്വപ്ന സാഫല്യമാണ് ഫൈനല്‍ സ്ഥാനമെന്ന് മത്സരശേഷം വംബാച്ച് പറഞ്ഞു.

സ്വീഡനെതിരേ ജപ്പാനു വേണ്ടി തുടക്കത്തില്‍ വില്ലനായിത്തീര്‍ന്ന ക്യാപ്റ്റന്‍ ഹൊമാരെ സവ പിന്നീട് ഹീറോയായി മാറുകയായിരുന്നു. പത്താം മിനിറ്റില്‍ ഹൊമാരെയുടെ ബാക്ക് പാസ് പിടിച്ചെടുത്ത് ജൊസെഫൈന്‍ ഒഖ്വിസ്റ്റ് സ്വീഡന് ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോള്‍ കവസുമി ജപ്പാന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ക്ലോസ് റെയ്ഞ്ച് ഹെഡറിലൂടെ ജപ്പാന് ലീഡേകിയ ഹൊമാരെ ആദ്യ പകുതിയില്‍ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തം വീട്ടി. കവസുമി മൂന്നാം ഗോളും വലയിലെത്തിച്ച് ജപ്പാന്‍റെ ജയം പൂര്‍ത്തിയാക്കി. ക്വാര്‍ട്ടറില്‍ ബ്രസീലിനെയാണ് ജപ്പാന്‍ കീഴടക്കിയത്.
Rate This News :
Latest News