Wednesday, May 23, 2012   8:41 AM IST
Vaartha BlogRSS
Loading
SET സെപ്റ്റംബര്‍ 25ന്
Published : Sunday, July 17, 2011
|
  
Text Size
തിരുവനന്തപുരം

ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷ (സെറ്റ്) സെപ്റ്റംബര്‍ 25നു നടത്തും. എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്.

യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത രണ്ടാം ക്ലാസ് ബിരുദാനന്തരബിരുദവും ബിഎഡും. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസിയോ ഡിഎച്ച്ടിയോ അല്ലാതെയുള്ള ട്രെയ്നിങ് യോഗ്യതകള്‍ ബിഎഡിനു തുല്യമായി പരിഗണിക്കില്ല. എസ്സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്കു ബിരുദാനന്തരബിരുദത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവുണ്ട്. അതിനാല്‍ രണ്ടാം ക്ലാസ് എന്ന നിബന്ധന ഇവര്‍ക്കുണ്ടായിരിക്കില്ല. ലാറ്റിന്‍ വിഷയത്തില്‍ സെറ്റ് പരീക്ഷ എഴുതുന്നവര്‍, ഡിഗ്രി തലത്തില്‍ ലാറ്റിന്‍ സെക്കന്‍ഡ് ലാംഗ്വേജായി എടുത്ത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്‍ഡ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയവരായിരിക്കണം.
അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്കു ചുവടെ പറയുന്ന നിബന്ധനകള്‍ ബാധകമാണ്. പിജി ബിരുദം മാത്രം നേടിയവര്‍ 2010ല്‍ ബിഎഡിനു പ്രവേശനം ലഭിച്ചവരായിരിക്കണം. ബിഎഡ് ബിരുദം മാത്രം നേടിയവര്‍ 2010-11 അധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ- സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷ എഴുതുന്നവരായിരിക്കണം. മേല്‍പ്പറഞ്ഞ നിബന്ധന പ്രകാരം പരീക്ഷ എഴുതുന്നവര്‍ക്ക് സെറ്റ് സര്‍ട്ടിഫിക്കെറ്റ് ലഭിക്കാന്‍ അവര്‍ ഈ അവസരത്തില്‍ തന്നെ പിജി-ബിഎഡ് പരീക്ഷകള്‍ പാസായിരിക്കണം. പിജി-ബിഎഡ് പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ സെറ്റ് പരീക്ഷ എഴുതാന്‍ യോഗ്യരല്ല. കംപ്യൂട്ടര്‍ സയന്‍സ്- ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ഇലക്ട്രോണിക്സിലും സെറ്റ് പരീക്ഷ നടത്തുന്നതല്ല.
സിലബസ് എല്‍ബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റില്‍ ലഭിക്കും. ജനറല്‍-ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ 500 രൂപ, എസ്സി/എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ 250 രൂപ നല്‍കിയാല്‍ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ പ്രോസ്പെക്റ്റസും അപേക്ഷാഫോമും ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 18വരെ ലഭിക്കും. കേരളത്തിനു പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് എല്‍ബിഎസ് ഡയറക്റ്ററുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 550 രൂപയുടെ ഡിഡിയും എസ്സി/എസ്ടി വിഭാഗക്കാര്‍ 300 രൂപയുടെ ഡിഡിയും വിലാസം എഴുതിയ കവറും സഹിതം ഡയറക്റ്റര്‍, എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഓഗസ്റ്റ് എട്ടിനകം അപേക്ഷിക്കണം.
എസ്സി/എസ്ടിക്കാര്‍ ഫീസ് ഇളവിനു ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകര്‍ നിര്‍ബന്ധമായും എല്‍ബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഫോട്ടൊ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍ബിഎസ് സെന്‍ററില്‍ തപാലില്‍ അയയ്ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിനുശേഷം സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി ഇവ ഹാജരാക്കിയാല്‍ മതി. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്‍ബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റുകളില്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lbskerala.com  ,  www.lbscentre.org 
Rate This News :
Latest News