ദുര്‍ഘടം കടന്ന്...
Published : Monday,
July 18,
2011
മധു. എന്‍. പോറ്റി
പഞ്ഞമാസം, പഞ്ഞക്കര്‍ക്കിടകം, കാക്ക പോലും കൂടു കൂട്ടാത്ത മാസം - അങ്ങനെ വിളിപ്പേരുകള്‍ ഒരുപാടുണ്ട് കര്‍ക്കിടകമാസത്തിന്. ആയിരക്കണക്കിനു വര്‍ഷം മുമ്പു രചിക്കപ്പെട്ട വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. സ്വാംശീകരിക്കപ്പെട്ട ഈ അറിവുകളുടെ ശാസ്ത്രീയവശങ്ങള്‍ പിന്നീടു വന്ന തലമുറകള്‍ ജീവിതത്തിലേക്കു പകര്‍ത്തി. ദുര്‍ഘടമെങ്കിലും കര്‍ക്കിടകം പുണ്യമാസമായത് അങ്ങനെയാണ്.
കര്‍ക്കിടകരാശി ബ്രാഹ്മണരാശിയും ജലരാശിയും ചരരാശിയുമാണ്. സൂര്യന്‍ തീരെ ബലവാനല്ലാ ത്ത രാശിയാണ് കര്‍ക്കിടകം. എന്നാല്‍ ചന്ദ്രന്‍റെ സ്വക്ഷേത്രവുമാ ണ്. സൂര്യന്‍റെ ആംഗുലര്‍ വേഗത ഒരു ദിവസത്തില്‍ 59 മിനിറ്റും 8 സെക്കന്‍ഡുമാണ്. ഏകോന്ന - ഷഷ്ഠിലിപ്ത - അഷ്ടൗവിലിപ്ത എന്നു ഭാരതീയാചാര്യന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാന്‍ എടുക്കുന്ന സമയമാണ് കര്‍ക്കിടകസംക്രാന്തി. കര്‍ക്കിടകം രാശിയില്‍ നിന്നു ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്‍റെ പുണ്യകാലമാവുന്നു. ഉത്തരായന ഋതുവില്‍ നിന്നും ദക്ഷിണായനത്തിലേക്കു (വടക്കു നിന്നും തെക്കോട്ട്) സൂര്യന്‍ സഞ്ചരിക്കുന്ന ഈ കാലത്ത് ശാരീരികമായ ചില പ്രത്യേകതകള്‍, അസ്വസ്ഥതകള്‍ എന്നിവ മനുഷ്യരില്‍ ഉണ്ടാകാമെന്ന് ആയുര്‍വേദം പറയുന്നു.
കര്‍ക്കിടകമാസം വ്രതപുഷ്ടിയാല്‍ സമ്പന്നമാണ്. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യ ങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന രീതി പൂര്‍വിക കാലം മുതല്‍ നിലനില്‍ക്കുന്ന സമ്പ്രദായമാണ്. സൂര്യപ്രകാശം താരതമ്യേ ന കുറഞ്ഞ മാസമാണ് കര്‍ക്കിടകം. മഴക്കാലമായതിനാല്‍ പണിയെടുക്കാന്‍ (പുറംജോലികള്‍ മാത്രം നിലനിന്നിരുന്ന കാലം ഓര്‍ക്കുക) ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടു തന്നെ ചെലവു കുറഞ്ഞതും കൂടുതല്‍ ഇരുമ്പുസത്ത ലഭിക്കുന്നതും വിളര്‍ച്ച ഒഴിവാക്കുന്നതുമായ ഈ സസ്യാഹാരം ശാരീരികമായി ഊര്‍ജം ലഭിക്കുവാ നും ഓജസ് ഉണ്ടാകുവാനും സഹായിക്കുന്നു.
കര്‍ക്കിടകത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കര്‍ക്കിടകവാവ്. തൃപ്തമായ പിതൃതര്‍പ്പണം കൊണ്ടു സമ്പന്നമായ ആചാരം. സൂര്യന്‍ ബലവാ നല്ലാതെ നില്‍ക്കുന്ന ഈ കാല ത്തുള്ള കര്‍ക്കിടകവാവു ദിവസം ചന്ദ്രനെ കാണാന്‍ സാധിക്കില്ല. ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടകത്തില്‍ ഇരുട്ടു വ്യാപിപ്പിച്ച് ഭൂമിയോ ട് അടുക്കുകയാണു ചെയ്യുക. ഈ അമാവാസി ദിനത്തില്‍ ചന്ദ്രനില്‍ പിതൃക്കള്‍ വസിച്ച്, ഭൂമിയിലെ അവരുടെ തലമുറകളെ ഉറ്റുനോക്കു ന്നു എന്നു സങ്കല്‍പ്പം. പൂര്‍വികരെ സ്മരിക്കാനും അവര്‍ വരദാനമായി നല്‍കിയ ഈ ശരീരത്തി നു നന്ദി പറയാനും ഇതിലൂടെ തലമുറകളായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുമുള്ള ആചാരമാണ് പിതൃതര്‍പ്പണം അഥവാ കര്‍ക്കിട കവാവുബലി. പൂര്‍വികരെ പിതൃക്കളായി സങ്കല്‍പ്പിച്ച് ബലിതര്‍പ്പണങ്ങളിലൂടെ പരമമായ വിഷ്ണുപദപ്രാപ്തി (മോക്ഷം) പ്രാപിക്കു ന്നു എന്നാണ് വിശ്വാസം.
ജ്യോതിഷപരമായ പ്രാധാന്യം മാത്രമല്ല, വാസ്തുശാസ്ത്രപരമാ യും കര്‍ക്കിടകത്തിനു പ്രാധാന്യമുണ്ട്. കാക്ക പോലും കൂടു കൂട്ടാ ത്ത കര്‍ക്കിടകത്തില്‍ ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും പാടില്ല. കര്‍ക്കിടകത്തോടൊപ്പം കോണ്‍ മാസങ്ങളാ യ മീനം, മിഥുനം, കന്നി, ധനു എന്നിവയും ശിലാസ്ഥാപനത്തിനും മറ്റും ഒഴിവാക്കുന്നു. ബലവാനായ സൂര്യനെ ഗ്രഹങ്ങളുടെ രാജാവാ യാണു കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ രാജാവ് ശക്തനായിരിക്കുമ്പോള്‍ മറ്റു ഗ്രഹങ്ങളുടെ വൈകല്യങ്ങള്‍ മാറിക്കൊള്ളും എന്ന പ്രമാണത്തില്‍ സൂര്യനെ കേന്ദ്രീകരിച്ച് പല ശുഭമുഹൂര്‍ത്തങ്ങളും നിശ്ചയിക്കാറുണ്ട് (അഭിജി ത്ത് മുഹൂര്‍ത്തം തന്നെ ഉദാഹര ണം, പകല്‍ 11.45 മുതല്‍ 12.15 വരെ. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തുന്ന മുഹൂര്‍ത്തം). എന്നാല്‍ സൂര്യന്‍ ബലവാനല്ലാത്ത കര്‍ക്കിടകത്തില്‍ ഇതിനും തരമില്ല. മുഹൂര്‍ത്താദി വിഷയങ്ങളിലും കര്‍ക്കിടകം വര്‍ജ്യം എന്നു ചുരുക്കം.
പുണ്യമാസം അഥവാ രാമായണമാസമായി കര്‍ക്കിടകത്തെ കണക്കാക്കുന്നുണ്ടെങ്കിലും ആയുര്‍വേദം, ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ ചിന്താധാരകളില്‍ കര്‍ക്കിടകത്തിന്‍റെ പ്രസക്തി യും പ്രാധാന്യവും മറ്റൊരു തരത്തിലാണ് കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്ന പഴഞ്ചൊല്ലി നെ അന്വര്‍ഥമാക്കുന്ന തരത്തിലു ള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്.
Close...
Maximum Character Allowed -
4000