Wednesday, May 23, 2012   8:42 AM IST
Vaartha BlogRSS
Loading
പരിഹാരമായില്ലെങ്കില്‍ സമരം
Published : Tuesday, July 19, 2011
|
  
Text Size
തൃശൂര്‍

ഗതാഗത മന്ത്രിയുമായി 27നു നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്നു സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. തൃശൂരില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണു തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 50ശതമാനമാക്കി ഉയര്‍ത്തുക, മിനിമം ചാര്‍ജ് ആറുരൂപയാക്കുക. കിലോമീറ്റര്‍ ചാര്‍ജ് 65 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സംഘടന മുന്നോട്ടുവയ്ക്കുന്നത്. ബസ്ചാര്‍ജ്് പുതുക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റി മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണമെന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം ഡീസലിന് 3.15 രൂപ വര്‍ധിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മിനിമം ചാര്‍ജ് ആറുരൂപയാക്കണമെന്ന് ബസ് ഉടമകള്‍.

വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് എ.കെ. അബ്ദുള്ള, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, സംഘടനാ ഭാരവാഹികളായ ജോണ്‍സന്‍ പടമാടന്‍, എ.എന്‍. നൗഷാദ്, എം.ബി. സത്യന്‍, ആന്‍റോ ഫ്രാന്‍സിസ്, ഹംസ എരിക്കുന്നന്‍, കെ.സി. ലക്ഷ്മണന്‍, ജയരാജ്, ടി. രവീന്ദ്രന്‍, ചന്ദ്ര ബാബു എന്നിവര്‍ പങ്കെടുത്തു.

Rate This News :
Latest News