lighting revolution
Published : Wednesday,
July 20,
2011
ദീപ്തി ശൈലജ
മനോഹരമായി ഡിസൈന്‍ ചെയ്ത വീട്. അഴകാര്‍ന്ന ഫര്‍ണിഷിങ്, ചുമരുകളില്‍ അലങ്കാരങ്ങള്‍... ഇത്രയൊക്കെ മതിയോ?ഇതിനെയെ ല്ലാം പ്രകാശഭരിതമാക്കാന്‍ മികച്ച ലൈറ്റിങ് കൂടി വേണ്ടേ? ട്യൂബ് ലൈറ്റുകള്‍, ലാംപ് ഷെയ്ഡുകള്‍... നെവര്‍, പാടില്ല. അതിന്‍റെയൊക്കെ കാലം എന്നേ കഴിഞ്ഞു. പുത്തന്‍ വീടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഏറ്റവും ആഡംബരം ലൈറ്റിങ് തന്നെ. വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍, പാറ്റേണുകള്‍, എല്‍ഇഡി വിപ്ലവം...
രാജവാഴ്ച കഴിഞ്ഞിട്ടും കിരീടം നഷ്ടപ്പെടാത്ത ചക്രവര്‍ത്തിയെപ്പോലെയാണ് ഷാന്‍ഡ്ലിയര്‍. അത്രയ്ക്കുണ്ട്, ഇന്‍റീരിയര്‍ ഡിസൈനില്‍ ഷാന്‍ഡ്ലിയറിന്‍റെ സ്ഥാനം. ഇതു പ്രധാനമായും രണ്ടു തരത്തിലുണ്ട്. ആന്‍റിക് സ്റ്റൈലും കണ്ടംപററി സ്റ്റൈലും. ഫ്ളാറ്റുകളില്‍ ഇന്‍റീരിയര്‍ ഒരുക്കാന്‍ കണ്ടംപററി സ്റ്റൈല്‍ തന്നെ വേണം. സിംപിള്‍ ഡിസൈനാണ് ഇവയുടെ പ്രത്യേകത. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഫിനിഷ് ബേസ്, പ്ലെയ്ന്‍ ഗ്ലാസ് ലൈറ്റുകള്‍ ചേര്‍ന്നതാണ് ഈ സ്റ്റൈല്‍.
വുഡന്‍ ഫിനിഷ് ബേസ് ആണ് ആന്‍റിക് ഷാന്‍ഡ്ലിയറിന്‍റെ ചന്തം. ബ്രൗണിഷ് നിറമാണ് പഴമയുടെ ലുക് നല്‍കുന്നത്. നിറങ്ങളുള്ള ഗ്ലാസ് ലൈറ്റ്സ്, പൂക്കളുടേ യും മറ്റും ആകൃതിയുള്ള ലൈറ്റുകള്‍, ക്ലോത് ഷെയ്ഡ് സ് എന്നിവ ആന്‍റിക് ഷാന്‍ഡ്ലിയറിന്‍റെ ഡിസൈനില്‍ കാണാം. ഏതു ഡിസൈനിലും മെറ്റീരിയയിലും ഷാന്‍ഡ്ലിയര്‍ നിര്‍മിച്ചു നല്‍കാറുണ്ട്. വുഡ്, മെറ്റല്‍, അലുമിനി യം തുടങ്ങിയ ബേസുകള്‍ ആവശ്യക്കാരുടെ ഇഷ്ടാനുസരണം നിര്‍മിച്ചു നല്‍കുന്നു. ഇന്‍റീരിയറിലെ ആക്സ സറികളോട് ഇണങ്ങുന്ന ഷാന്‍ഡ്ലിയര്‍ ലിവിങ് റൂമിന്‍റെ ഭംഗി കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഷാന്‍ഡ്ലിയറിന് ആറായിരം രൂപ മുതല്‍ വിലയുണ്ട്. ഇംപോര്‍ട്ട് ക്വാളിറ്റി ക്രിസ്റ്റല്‍ ഷാന്‍ഡ്ലിയറുകള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ വില വരും. (സ്വരോവ്സ്കി ക്രിസ്റ്റല്‍ കൊണ്ടുള്ള ഷാന്‍ഡ്ലിയറുകള്‍ക്ക് ലക്ഷങ്ങളാണ് വില). ഇവയ്ക്ക് അറുപത്തഞ്ചു വര്‍ഷം വരെ ഗ്യാരന്‍റി നല്‍കുന്നു എന്നതും ഫ്രീ സര്‍വീസ് ഉണ്ടെന്നുള്ളതും പ്രത്യേകതകളാണ്.
വോള്‍ ഫിറ്റിങ്സും ആന്‍റിക്, കണ്ടംപററി സ്റ്റൈലുകളില്‍ത്തന്നെ. പൂക്കളുടേയും മുന്തിരിക്കുലകളുടേയും മറ്റും ആകൃതിയാണ് ലൈറ്റുകളെ ആകര്‍ഷകമാക്കുന്നത്. ക്ലോത്ത് ഷെയ്ഡ്സ്, നിറമുള്ള ഗ്ലാസുകള്‍ എന്നിവയും ഡിമാന്‍ഡുള്ള ഡിസൈനുകളാണ്. ചുവപ്പ്, നീല നിറങ്ങളാണ് കൂടുതല്‍ ട്രെന്‍ഡി. വെള്ള പ്ലെയ്ന്‍ ഗ്ലാസ് ലൈറ്റ്സ് ലളിതമായ ഡിസൈന്‍ ലൈറ്റിങ്ങിന്‍റെ ചാരുത നല്‍കും. മോഡേണ്‍ ഇന്‍റീ രിയറിനു ചേരുന്ന സ്റ്റൈല്‍. അറുനൂറു രൂപ മുതലുള്ള വോള്‍ ഫിറ്റിങ്ങുകള്‍ ലഭ്യമാണ്. അയ്യായിരം രൂപ വരെയുള്ളവ വിപണിയിലുണ്ട്.
ടേബിള്‍ ലാംപുകള്‍ക്കും ക്ഷാമമില്ല. മേശമേല്‍ വയ്ക്കുന്ന ചെറിയ ലാംപുകള്‍ തുടങ്ങി വീടിന്‍റെ മൂലകളില്‍ വയ്ക്കുന്ന വലിയ കോര്‍ണര്‍ ലാംപുകള്‍ വരെ എത്തിയിട്ടുണ്ട്. രണ്ടായിരം രൂപ മുതല്‍ അയ്യായിരത്തഞ്ഞൂറ് - ആറായിരം റേഞ്ചു വരെയാണ് വില.
സീലിങ്ങില്‍ നിന്നു താഴേക്കു തൂങ്ങുന്ന കുഞ്ഞന്‍ ലൈറ്റുകളുണ്ട്. പെന്‍ഡന്‍റ് ലൈറ്റുകള്‍ എന്നാണ് ഇവയ്ക്കു ചെല്ലപ്പേര്. ഡൈനിങ് ഏരിയയിലാണ് ഇതു കൂടുതല്‍ തിളങ്ങു ക. പ്ലെയ്ന്‍, ആന്‍റിക് സ്റ്റൈലുകള്‍ ഉണ്ട്. ഒരേയൊരു ഗ്ലാസ് ലൈറ്റു മുതല്‍ ഒരു സ്ട്രിങ്ങില്‍ മൂന്നു ലൈറ്റുകളുള്ളവ വരെ ട്രെന്‍ഡി. മൂവായിരം രൂപ വരെ വിലയുണ്ട്.
ലൈറ്റുകള്‍ പുറത്തേക്കു കാണാതെ പ്രകാ ശം ചൊരിയുന്നവ വേണമെന്നുണ്ടോ? കണ്‍സീല്‍ഡ് ഫിറ്റിങ്സ് ഉപയോഗിച്ചാല്‍ മതി. ജിപ് സം ബോര്‍ഡു കൊണ്ടു ള്ള കണ്‍സീല്‍ഡ് ഫിറ്റിങ് സ് സീലിങ്ങിനുള്ളില്‍ സ്ഥാപിക്കാം. ചെറിയ എല്‍ഇഡി ലൈറ്റുകള്‍ പ്രകാശം പൊഴിക്കും. സ്പോട് ലൈറ്റ്സിന്‍റൈ പ്രഭ മുറി മുഴുവന്‍ നിറയും. എല്‍ഇഡി ലൈറ്റിന്‍റെ വാട്സ് അനുസരിച്ചാണ് വില. ഒരു വാട്ട് ലൈറ്റിന് 900 - 1000 രൂപ. വില കൂടുതല്‍ എന്നു തോന്നാമെങ്കിലും ഏറെ നാള്‍ ഈടു നില്‍ക്കും ഇവ. വൈദ്യുതി ഉപഭോഗവും കുറവായിരിക്കും. ലൈറ്റിങ് പാറ്റേണില്‍ വലിയ വിപ്ലവമാണ് സംഭവിക്കുന്നത്. പ്രകാശച്ചൊരിച്ചിലുള്ള വിപ്ലവം.
Close...
Maximum Character Allowed -
4000