Wednesday, May 23, 2012   8:43 AM IST
Vaartha BlogRSS
Loading
പൊതുവിതരണം ആധുനികീകരിക്കും
Published : Thursday, July 21, 2011
|
  
Text Size
ന്യൂഡല്‍ഹി

പൊതുവിതരണ ശൃംഖല ആധുനികീകരിച്ച് ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്കു ദുര്‍ബലര്‍ക്കും പിന്നാക്കക്കാര്‍ക്കും നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി കെ.വി. തോമസ്.

ഭക്ഷ്യ-ധാന്യ സംഭരണസംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഏകദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭക്ഷ്യസംഭരണം, വിതരണം, ലഭ്യത, സംഭരണശാലകളുടെ പരിമിതികള്‍, ഭക്ഷ്യധാന്യങ്ങളുടെ നീക്കം, കംപ്യൂട്ടര്‍വത്കരണം എന്നീ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

പൊതുവിതരണമേഖലയില്‍ ഏതാനും സംസ്ഥാനങ്ങള്‍ ഇപ്പോഴും പിന്നാക്കമെന്ന് മന്ത്രി. അരി ഉത്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ 2010-2011 ല്‍ 914 ലക്ഷം ടണ്ണിന്‍റെ റെക്കോഡ് ഉത്പാദനം കൈവരിച്ചു.

19 സംസ്ഥാനങ്ങളില്‍ 152 ലക്ഷം ടണ്‍ ശേഷിയുള്ള സംഭരണശാലകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനുകള്‍ക്കു പുറമെ സ്വകാര്യഏജന്‍സികളും സംഭരണശാല സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചു. കുടുംബാംഗങ്ങളുടെ വിവരണങ്ങള്‍,ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി റേഷന്‍കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ നടപ്പാക്കുന്ന പദ്ധതി ഉടനെന്നു മന്ത്രി.
Rate This News :
Latest News