ജില്ലയില്‍ ആധാര്‍ പദ്ധതിക്കു തുടക്കം
Published : Friday,
July 22,
2011
മലപ്പുറം
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ പദ്ധതിക്കു ജില്ലയില്‍ തുടക്കം നിലവിലെ തിരിച്ചറിയല്‍ കാര്‍ഡിനു പകരം വ്യത്യസ്തമായ 12 അക്ക യുഐഡി നമ്പറിലൂടെ ഒരു വ്യക്തിയുടെ മുഴുവന്‍ തിരിച്ചറിയല്‍ വിവരങ്ങളും നല്‍കുക എന്നതാണു സര്‍ക്കാറിന്‍റെ ലക്ഷ്യം.
ഫോട്ടൊ, വിരലടയാളം, കൃഷ്ണമണിയുടെ അടയാളം മറ്റു തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവയാണ് ഈ ദേശീയ അടിസ്ഥാന വിവര ശേഖരണത്തിലുണ്ടാവുക. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സെന്‍ററുകള്‍ വഴിയാണു പദ്ധതി നടപ്പിലാക്കുക.
ഇതിനായി പ്രത്യേക എന്‍റോള്‍മെന്‍റ് അക്ഷയ വഴി നടത്തും. എന്‍റോള്‍മെന്‍റ് കഴിഞ്ഞു നാലു മാസത്തിനകം പോസ്റ്റ് ഓഫിസ് വഴി ആധാര്‍ വീട്ടിലെത്തിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയില്‍ 14 അക്ഷയ സംരംഭകര്‍ യുഐഡി കിറ്റ് വാങ്ങി എന്‍റോള്‍മെന്‍റ് തുടങ്ങിക്കഴിഞ്ഞു. 3359 ാം എന്‍റോള്‍മെന്‍റും ജില്ലയില്‍ നടന്നു കഴിഞ്ഞു.
ആധാറിന്‍റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു.
ജില്ലയിലെ ആദ്യത്തെ എന്‍റോള്‍മെന്‍റ് സുഹ്റ മമ്പാടിന്‍റെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍മാരായ വി. സുധാകരന്‍, കെ.പി. വനജ, അംഗങ്ങളായ സ ലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, അക്ഷയ സംസ്ഥാന ഡയറക്റ്റര്‍ കോറത്ത് വി മാത്യു, അക്ഷയ മാനെജര്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
Close...
Maximum Character Allowed -
4000