വാഹനാപകടം: 12പേര്‍ മരിച്ചു
Published : Saturday,
July 23,
2011
നാഗ്പുര്‍
മഹരാഷ്ട്രയിലെ നാഗ്പുരില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീയടക്കം 12 പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍. കുഹിയിലെ അസോലി റെയ്ല്‍വേ ക്രോസിങ്ങിനു സമീപമാണ് അപകടം. യാത്രാ ജീപ്പിനു മുകളിലേക്കു ചരക്കു ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. നാഗ്പുര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്സല്‍ ഖാന്‍ പത്താനും മരിച്ചവരില്‍പ്പെടുന്നു. ഇദ്ദേഹമായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. നാഗ്പുരില്‍ നിന്നു കുഹിയിലേക്കു പോകുകയായിരുന്ന ജീപ്പാണു അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
Close...
Maximum Character Allowed -
4000