Wednesday, May 23, 2012   8:48 AM IST
Vaartha BlogRSS
Loading
CBIയ്ക്കെതിരേ DMK പ്രമേയം
Published : Sunday, July 24, 2011
|
  
Text Size
കോയമ്പത്തൂര്‍

2 ജി സ്പെക്ട്രം കേസില്‍ സിബിഐ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നു ഡിഎംകെ ജനറല്‍ കൗണ്‍സിലില്‍ പ്രമേയം. കേസ് ചില മാധ്യമങ്ങളും സിബിഐയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ്. രാജ്യത്തെ നിയമ്യവസ്ഥയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ട്. മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി എംപി, കലൈഞ്ജര്‍ ടിവി എംഡി ശരത് കുമാര്‍ എന്നിവരെ നിയമത്തിന്‍റെ ബലത്തില്‍ മോചിപ്പിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു.

പാര്‍ട്ടി അധ്യക്ഷനായി എം. കരുണാനിധി തുടരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍റെ താത്പര്യങ്ങള്‍ക്കു പാര്‍ട്ടി പ്രാധാന്യം നല്‍കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുല്ലപ്പെരിയാറില്‍ ബേബി ഡാം നിര്‍മിക്കാനുളള കേരളത്തിന്‍റെ ശ്രമം കേന്ദ്രം ഇടപെട്ടു തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

ജയലളിത സര്‍ക്കാര്‍ അടക്കിഭരിക്കല്‍ നയം തുടരുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
Rate This News :
Latest News