കോഴിക്കോട്
മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷം എംബിബിഎസിന് അലോട്ട്മെന്‍റ് ലഭിച്ചവര്‍ 26, 27, 28നു രാവിലെ പത്തിനു പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം.
റാങ്ക് നമ്പര്‍ ഒന്നു മുതല്‍ 200 വരെയുള്ളവര്‍ 26 നും 200 മുതല്‍ 500 വരെയുള്ളവര്‍ 27 നും 500 നു മുകളിലുള്ളവര്‍ 28നുമാണു ഹാജരാകണം.
ഹാള്‍ ടിക്കറ്റ്, അലോട്ട്മെന്‍റ് മെമോ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കെറ്റ് -മാര്‍ക്ക്ലിസ്റ്റ്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കെറ്റ് - മാര്‍ക്ക് ലിസ്റ്റ്, ടിസി, ബാങ്കില്‍ ഫീസ് അടച്ചതിന്‍റെ രസീത്, എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഫോട്ടൊ (മൂന്ന് കോപ്പി) സ്വഭാവ സര്‍ട്ടിഫിക്കെറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റ്, 100 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കിയ ബോണ്ട്, എല്ലാ സര്‍ട്ടിഫിക്കെറ്റുകളുടെയും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികള്‍ തുടങ്ങിയവ അഡ്മിഷനു ഹാജരാക്കണം.
അഡ്മിഷന്‍ സമയത്തു യൂനിവേഴ്സിറ്റി ഫീസ്, ലൈബ്രറി ഫീസ്, ഹോസ്റ്റല്‍ ആവശ്യമുള്ളവര്‍ ഹോസ്റ്റല്‍ ഫീസ്, പിടിഎ ഫണ്ട് എന്നിവ അടയ്ക്കണം. അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ 28നു കോളെജില്‍ ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍.