Wednesday, May 23, 2012   8:51 AM IST
Vaartha BlogRSS
Loading
വാസ്തുവിദ്യയുടെ വഴി
Published : Tuesday, July 26, 2011
|
  
Text Size
ഗൃഹനിര്‍മാണ ശാസ്ത്രത്തോടൊപ്പം കലാപരമായ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നു എന്നതാണ് ഭാരതീയ വാസ്തുവിദ്യയുടെ സവിശേഷത. ജീവിതക്രമത്തെ നിയന്ത്രിക്കാനു ള്ള നിര്‍ദേശങ്ങളും വാസ്തു വിദ്യയിലുണ്ട്. ഓരോ ദേശത്തിന്‍റേയും ആത്മാവിനനുസരിച്ച് ഉരുത്തിരിഞ്ഞതാണ് ആ പ്രദേശത്തെ വാസ്തുവിദ്യ. ഭൂപ്രകൃതി, കാലാവസ്ഥ, സാമൂഹ്യ-സാംസ്കാരിക ഘടകങ്ങള്‍ എന്നിവയെല്ലാം വാസ്തുവിദ്യയെ സ്വാധീനിക്കുന്നു. വിവിധ സംസ്കാരങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സമ്പൂര്‍ണമാക്കപ്പെട്ടതാണ് ഇത്. ഭാരതീയ വാസ്തു വിദ്യയുടെ വളര്‍ച്ചയെ എട്ടു ഘട്ടങ്ങളായി തരംതിരിക്കാം.

പുരാതന ഘട്ടം അഥവാ ചരിത്രാതീത കാലം (ബിസി 3000 മുതല്‍ 2000 വരെ)

വേദകാലഘട്ടം - ബിസി 1500 മുതല്‍ 300 വരെ

ബൗദ്ധകാലഘട്ടം - ബിസി 250 മുതല്‍ എഡി 750 വരെ

ഹൈന്ദവകാലഘട്ടം - എഡി 600 മുതല്‍ 1600 വരെ

ജൈനകാലഘട്ടം - എഡി 1000 മുതല്‍ 1300 വരെ

ഇന്തോ - ഇസ്ലാമിക കാലഘട്ടം - എഡി 1190 മുതല്‍ 1900 വരെ

ഇന്തോ - യൂറോപ്യന്‍ കാലഘട്ടം - എഡി 1800 മുതല്‍ 1950 വരെ

ആധുനിക കാലഘട്ടം - 1950 മുതല്‍ ...

പുരാതന കാലഘട്ടം

ഭാരതീയ വാസ്തുവിദ്യയിലെ ആദ്യകാല നിര്‍മിതികള്‍ പൂര്‍ണമായി ലഭ്യമല്ല. പിന്നീടു കണ്ടെത്തിയിട്ടുള്ള ചുരുക്കം അവശിഷ്ടങ്ങളാണ് സ്മാരകങ്ങളായി നിലനില്‍ക്കുന്നത്. സിന്ധു നദീതടത്തിലെ മോഹന്‍ജൊദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ പരിഷ്കൃതരും സമ്പന്നരുമായ ഒരു ജനത തിങ്ങിപ്പാര്‍ത്തതിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. ക്രിസ്തുവിന് ഏതാണ്ട് മൂവായിരം ആണ്ടുകള്‍ക്കു മുമ്പ് നഗരങ്ങളും ജനപദങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘ ചതുരാകൃതിയില്‍ കിഴക്ക് ആദിയായി നാലു ദിക്കിലും സംവിധാനം ചെയ്യപ്പെട്ടിരുന്ന വാസകേന്ദ്രങ്ങള്‍, വീഥികള്‍, വൃത്തിയും സൗകര്യവുമുള്ള പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുണ്ടായിരുന്നതായി രേഖകളുണ്ട്.

ഇഷ്ടിക, മണ്ണ് എന്നിവ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയായിരുന്നു അക്കാലത്ത്. കുളിക്കാന്‍ വൃത്തിയുള്ള സ്ഥലങ്ങളും മലിന ജലം ഒഴുകാന്‍ ചാലുകളും ഉണ്ടായിരുന്നു. ബിസി രണ്ടായിരത്തോടെ ഈ സംസ്കാരം അസ്തമിച്ചു എന്നു വേണം കരുതാന്‍. പിന്നീട് സുസജ്ജവും ആസൂത്രിതവുമായ സംവിധാനം രൂപപ്പെടാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നു.

വേദകാലഘട്ടം

ബിസി രണ്ടായിരത്തോടെ (ഏകദേശക്കണക്ക്) മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത ആര്യവംശജരാ ണ് വേദകാല ഘട്ടത്തിനു തുടക്കം കുറിച്ചത്. കൃഷിയെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചത്. സിന്ധു നദീതടത്തിലെ ജനങ്ങളെപ്പോലെ നാഗരികത ഇഷ്ടപ്പെട്ടിരുന്നില്ല. ഗ്രാമങ്ങള്‍ വികസിച്ചു നഗരങ്ങളായപ്പോഴും അവര്‍ അവയെ മഹാഗ്രാമ ങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്. മുളകളും മരവും ഉപയോഗിച്ച് കുംഭത്തിന്‍റെ ആകൃതിയിയിലാണ് വീടുകള്‍ നിര്‍മിച്ചത്. മേല്‍ക്കൂര മേയാന്‍ ഇലകള്‍ ഉപയോഗിച്ചു. കുംഭത്തിന്‍റെ ആകൃതി പിന്നീട് ദീര്‍ഘചതുരാകൃതിയിലേക്കു വഴിമാറി. ഗ്രാമത്തിനു ചുറ്റും വേദികാവേലി നിര്‍മിച്ചു. തൂണുകളും മറ്റും ഇടയില്‍ കൊടുത്ത് പ്രവേശന ദ്വാരങ്ങള്‍ നിര്‍മിച്ചു. ഈ കവാട ങ്ങള്‍ രൂപാന്തരം പ്രാപിച്ച് ബുദ്ധകാല ശൈലിയിലെ തോരണങ്ങളായി. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വാസ്തു വിദ്യയിലും ഇവ സ്വീകരിക്കപ്പെട്ടു. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടോടെ വേദകാല സംസ്കാരം ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചു. പല ഗ്രാമങ്ങളും വളര്‍ന്ന് മഹാഗ്രാമങ്ങളാ യി. വേദകാല ശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ് പാടലീപുത്രം, കപിലവസ്തു തുടങ്ങിയ മഹാഗ്രാമങ്ങള്‍. മൗര്യ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ പാടലീപുത്രത്തെപ്പറ്റി മെഗസ്തനിസ് എന്ന ജാപ്പനീസ് സഞ്ചാരി പരാമര്‍ശിക്കുന്നു ണ്ട്. നാലാം ശതകത്തില്‍ ജീവിച്ചിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍റെ സമകാലികനായിരുന്ന മെഗസ്തനിസിന്‍റെ വിവരണങ്ങളില്‍ അന്നത്തെ ഗൃഹനിര്‍മാണ രീതിയെക്കുറിച്ചും പറയു ന്നു. വേദകാലഘട്ടത്തിന്‍റെ അവസാനത്തോടെയാണ് ശില ഒരു മുഖ്യ നിര്‍മാണ വസ്തുവായി അംഗീകരിക്കപ്പെട്ടത്.

കടപ്പാട്:

മധു എന്‍. പോറ്റി

കണ്‍സള്‍ട്ടന്‍റ് ആര്‍ക്കിറ്റക്റ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഫോണ്‍-94471 46439

Rate This News :
Latest News