Wednesday, May 23, 2012   8:52 AM IST
Vaartha BlogRSS
Loading
1925 മോഡല്‍ വില 4 കോടി
Published : Wednesday, July 27, 2011
|
  
Text Size
വേട്ടപ്പട്ടി എന്നു കേട്ടിട്ടുണ്ടാകും. വേട്ടയാടുന്ന”കാര്‍’ എന്ന പ്രയോഗം പുതുമയായിരിക്കും. നായാട്ടിനു പോകുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്നവിധത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കാറിനെ അങ്ങനെ വിശേഷിപ്പിക്കു ന്നതില്‍ തെറ്റില്ലല്ലോ. അത്തരത്തിലൊരു കാര്‍ അടുത്തമാസം ലേലത്തിനു വരുന്നു. പ്രതീക്ഷിക്കുന്ന വില നാലു കോടി നാല്‍പ്പത്തിമൂന്നു ലക്ഷത്തില്‍ അധികം രൂപ. നിര്‍മിച്ചിരിക്കുന്ന രീതിയിലും ചരിത്രപരമായും ഒരുപാടു പ്രത്യേകതകളുണ്ട് 1925 മോഡല്‍ റോള്‍സ് റോയ്സ് ടോര്‍പെഡോ ടൂററിന്. റോള്‍സ് റോയ്സ് ഫാന്‍റം ടൈഗര്‍ കാര്‍ എന്നാണിത് അറിയപ്പെടുന്നത്. സാധാരണ റോള്‍സ് റോയ്സിന് ഉള്ളതിനേക്കാളും പ്രത്യേകതളുണ്ട് ടൈഗര്‍ കാറിന്. കടവുകളെ വേട്ടയാടിപ്പിടിക്കുന്നതു ഹോബിയാക്കിയ ജോധ്പുരിലെ മഹാരാജാവ് ഉമൈദ് സിങ് രണ്ടാമനു വേണ്ടിയാണു ടൈഗര്‍ കാര്‍ നിര്‍മിച്ചത്.

ഇരുട്ടിനെ തുളച്ചു കയറുന്ന സെര്‍ച്ച്ലൈറ്റുകളും തോക്കുകളുമൊക്കെ ഘടിപ്പിച്ചാണു കാറിന്‍റെ നിര്‍മാണം. നായാട്ടിന് ഉപകരിക്കുന്ന എല്ലാ ആധുനിക ഉപകരണങ്ങളും വാഹനത്തിലുണ്ട്. ബിറ .450 കാലിബര്‍ ഹാന്‍ഡ് ക്രാങ്ക്ഡ് മെഷീന്‍ ഗണ്‍....വാഹനത്തിലെ ഏറ്റവും പ്രത്യേകതയുള്ള ആയുധം. ബംഗാള്‍ കടുവകളെ വേട്ടയാടുന്നതിനാണ് ഈ മെഷീന്‍ ഗണ്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും വാഹനത്തോട് അറ്റാച്ച് ചെയ്തിരിക്കുന്ന ഈ മെഷീന്‍ ഗണ്‍ ഉള്‍പ്പെടെയാണു ലേലത്തിനു വരുന്നത്. ആനകളെ ഷൂട്ട് ചെയ്യുന്നതിനായി റിയര്‍ ബംപറില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ പീരങ്കി, നിരവധി ബേഡ് ഗണ്ണുകള്‍, ഷോട്ട് ഗണ്ണുകള്‍, റൈഫിളുകള്‍....അങ്ങനെ സര്‍വസജ്ജമായി വേട്ടയ്ക്കിറങ്ങാനുള്ള എല്ലാം ടൈഗര്‍ കാറില്‍ ഉണ്ട്.

എയ്റ്റ് ലിറ്റര്‍ സിക്സ് സിലിണ്ടര്‍ എന്‍ജിനാണു ടൈഗര്‍ കാറിന്‍റേത്. ഇത്തരം മോഡലുകളുടെ ഏറ്റവും കൂടിയ വേഗത മണിക്കൂറില്‍ എണ്‍പത്തെട്ടു മൈല്‍. എന്നാല്‍ കാട്ടില്‍ ഉപയോഗിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത വാഹനം ആയതുകൊണ്ടു തന്നെ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാം. ഉടമയുടെ താത്പര്യത്തിന് അനുസരിച്ചായിരിക്കും ഇത്തരം കാറുകള്‍ നിര്‍മിച്ചിട്ടുണ്ടാകുക. ഓര്‍ഡര്‍ അനുസരിച്ചായിരുന്നു ഇത്തരം കാറുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. അക്കാലത്ത് ഒരുപാടു മഹാരാജാക്കന്മാര്‍ ഇത്തരത്തിലുള്ള കാറുകള്‍ വാങ്ങിയിരുന്നുവെന്നു പറയുന്നു, ബൊന്‍ഹാംസ് ഓക്ഷന്‍ ഹൗസിലെ സ്പെഷ്യലിസ്റ്റ് ഡേവിഡ് സ്വിഗ്.

ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള കലക്റ്റേഴ്സിന്‍റെ കൈവശമായിരുന്നു ഇത്രയും നാള്‍ ഈ കാര്‍.

1960ലും 1980ലും ടൈഗര്‍ കാറില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമുണ്ട്. എന്തായാലും അടുത്തമാസം നടക്കുന്ന ലേലത്തില്‍ ചരിത്രത്തിലും വ്യത്യസ്തമായ കാറുകളിലും കമ്പമുള്ള കോടീശ്വരന്‍ ടൈഗര്‍ കാറിനെ സ്വന്തമാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

Rate This News :
Latest News