നാലു സെന്‍റിലെ വീട്
Published : Thursday,
July 28,
2011
ദീപ്തി ശൈലജ
വിശാലമായ പറമ്പ്, അതിനു നടുക്കൊരു വീട്, വലിയ മുറ്റം...ഇത്തരം സങ്കല്‍പ്പങ്ങള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ എന്തു പ്രസക്തി. വീടു കെട്ടുമ്പോഴുള്ള മലയാളിയുടെ ഇത്തരം ശീലങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥലം എവിടെ. മനസില്‍ മോഹത്തിന്‍റെ ഭൂപ്രകൃതിക്ക് അതിരുകള്‍ ഇല്ലാത്തതു കൊണ്ട് അവിടെ ഇതൊക്കെ സാക്ഷാത്കരിക്കുക. എന്നിട്ട് ഈ ഭൂമിയില്‍ ലഭ്യമായ സ്ഥലത്ത് മനോഹരമായ വീടു പണിത് താമസിക്കുക. അതു കൊണ്ടു തന്നെ മലയാളി ഗൃഹനിര്‍മാണ രീതികള്‍ക്ക് ചെറിയൊ രു ഭേദഗതി നിര്‍ണയിച്ചു. ചെറിയ സ്ഥലമാണെങ്കിലും സൗകര്യങ്ങളുള്ള ഇടുങ്ങിയതല്ലാത്ത വീട് എന്ന ഭേദഗതി. അത്തരത്തില്‍ ഒരു വീട്ടിലേക്കാണ് നാമിപ്പോള്‍ പോകുന്നത്.
ചേര്‍ത്തലയില്‍ എന്‍എച്ച് ബൈപ്പാസില്‍ നിന്ന് മുന്നൂറു മീറ്റര്‍ ഉള്ളിലേക്കു മാറി ഗ്രാമാന്തരീക്ഷത്തില്‍ ഒരു വീട്. നാലു സെന്‍റില്‍ ആയിരത്തി എഴുനൂറു സ്ക്വയ്ര്‍ ഫീറ്റ്. ആര്‍ക്കിറ്റെക്റ്റ് മധു. എന്‍. പോറ്റിയാണ് ഈ ഡിസൈന്‍ തയാറാക്കിയത്.
ഗേറ്റു കടന്നാല്‍ കാര്‍ പോര്‍ച്ച്. വേവ് ഡിസൈനിലുള്ള ഓറഞ്ച്-കറുപ്പു ടെറാകോട്ട ടൈലുകള്‍ പാകിയ പോര്‍ച്ചില്‍ രണ്ടു കാറുകള്‍ പാര്‍ക്ക് ചെയ്യാം. പോര്‍ച്ചിന്‍റെ ഫൈബര്‍ മേല്‍ക്കൂരയു ടെ പകുതി ഭാഗം ഹാങ്ങിങ് രീതിയില്‍. ഇളം ക്രീം നിറമുള്ള വിട്രിഫൈഡ് ടൈല്‍സ് വിരിച്ച സിറ്റൗട്ട്. സിറ്റൗട്ടില്‍ നിന്നു പ്രധാന വാതില്‍ കടന്നു ചെല്ലുന്നത് ലിവിങ് റൂമിലേക്ക്. സിംപിള്‍ ഡിസൈന്‍ ഫര്‍ണിച്ചര്‍. ചുമരില്‍ ഒരു പെയ്ന്‍റിങ് മാത്രം. അവിടെ നിന്ന് ഡൈനി ങ് ഏരിയയിലേക്ക്. വിവിധ നിറങ്ങളിലുള്ള ടൈലുകള്‍ കൊണ്ട് വാഷിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നു.
ഡൈനിങ്ങിനു സമീപമുള്ള കിച്ചനാ ണ് വീടിന്‍റെ സിസൈനിങ്ങിന്‍റെ ഹൈലൈറ്റ്. മോഡുലാര്‍ കിച്ചന്‍. ആധുനിക സൗകര്യങ്ങളാല്‍ ഭദ്രമാണ് അടുക്കള. തറയില്‍ കരിങ്കല്ലുകൊണ്ടുള്ള ടൈല്‍സ്. സുരക്ഷിതത്വം ഉറപ്പാക്കുന്ന ഇത്തരം ടൈല്‍സ് കാഴ്ചയ്ക്കും ഭംഗി തന്നെ. പരുപരുത്ത പ്രതലമാണ് മറ്റൊ രു പ്രത്യേകത. ഡൈനിങ് റൂമില്‍ നിന്നാരംഭിക്കുന്ന സ്റ്റെയര്‍കെയ്സില്‍ പടികളുടെ ഇടയ്ക്കായി ലൈറ്റുകള്‍ വിന്യസിച്ചിരുക്കുന്നു. വീടിന്‍റെ ഇന്‍രീയറി ന് മനോഹരമായ ഒരു രാത്രി ദൃശ്യം നല്‍കും ഈ വിളക്കുകള്‍. പടികളിലും കരിങ്കല്‍ ടൈല്‍ നല്‍കി. വിട്രിഫൈഡ് ടൈല്‍സിന്‍റെ ബോര്‍ഡറും കൂടെ ഇണക്കി. സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍റെ റെയ്ലിങ്സും.
സ്റ്റെയര്‍കെയ്സിനു താഴെ സ്റ്റോറെ ജ് സ്പെയ്സിനെന്നോണം ഇടം നല്‍കിയിട്ടുണ്ട്. ഇതിനടുത്തായി താഴത്തെ നിലയിലെ ബാത്ത്റൂം അറ്റാച്ച്ഡ് ബെഡ്റൂം. വാര്‍ഡ്റോബും ഷോകേസും ഡ്രസ് ഏരിയയും ബെഡ്റൂമില്‍ സജ്ജീകരിച്ചിരിക്കുന്നു. ബാത്റൂമിലും കരിങ്കല്‍ പാളികള്‍ നല്‍കി ഭംഗിയാക്കി. മുകള്‍ നിലയിലെത്തിയാല്‍ ആദ്യം ഇന്‍ഫോര്‍മല്‍ ലിവിങ്. ആട്ടുകട്ടില്‍ മാത്രമി ട്ട് ഇവിടം സുന്ദരമാക്കിയിരിക്കുന്നു. ഒരു വശത്തായി ചെറിയൊരു ടോയ്ലറ്റ്, വാഷ് ഏരിയ. കിഡ്സ് റൂമും മാസ്റ്റര്‍ ബെഡ്റൂമും മുകള്‍ നിലയിലാണ്. ചുമരിനു താഴത്തായി വാതിലുകളുള്ള സ്റ്റോറെജ് സ്പെയ്സ്. യൂട്ടിലിറ്റി ഏരിയയാക്കി ഒരു ഭാഗം തിരിച്ച് ഗ്രില്ലിട്ടു. അവിടെ ഒരു ചെറിയ ഗോവണി. അതില്‍ കയറിയാല്‍ ചുമരിന്‍റെ മുകള്‍ ഭാഗ ത്തുള്ള ഓപ്പണിങ്ങില്‍ പഴയ സാധന ങ്ങള്‍ അടക്കി വയ്ക്കാം. തുണി ഉണങ്ങാനുള്ള സംവിധാനവും യൂട്ടിലിറ്റി ഏരിയയിലുണ്ട്.
ഇന്‍ഫോര്‍മല്‍ ലിവിങ്ങിന്‍റെ വാതില്‍ തുറന്നാല്‍ ഒരു ഡെസ്റ്റിനേഷനിലേക്കു ചെന്ന പ്രതീതി. ശരിക്കും ബാല്‍ക്കണി ആവേണ്ടിയിരുന്ന സ്ഥലമാണിത്. മര ത്തിന്‍റെ അഴികളും ചാരുപടികളും നല്‍കിയിരിക്കുന്നു. മാഞ്ചിയത്തിന്‍റെ അഴികള്‍ കൊണ്ടാണ് ഇതു രണ്ടും നിര്‍മിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കു കൊച്ചു വര്‍ത്തമാനമൊക്കെപ്പറഞ്ഞിരിക്കാവുന്ന ഒരിടം. ട്രെസ് വര്‍ക്ക് ചെയ്ത മേല്‍ക്കൂരയാണ് വീടിന്. മുകളിലായി ഓടു പാകിയിരിക്കുന്നു. ഫര്‍ണിച്ചര്‍ അടക്കം ചെലവായത് ഇരുപത്തിരണ്ടു ലക്ഷം രൂപ.
ഹൈലൈറ്റ്സ്
* വീടിനാകെ വെള്ള നിറം നല്‍കിയപ്പോള്‍ വിശാലതയുടെ ഫീല്‍
* കിട്ടിയ സ്ഥലം ഫലപ്രദമായി ഉപയോഗിച്ചു
* ഇക്കണോമി റേഞ്ചിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചു
* ജനാലകള്‍ കൂടുതല്‍ നല്‍കി
* മാഞ്ചിയം പോലുള്ള തടികളുടെ ഉപയോഗം ചെലവു ചുരുക്കാന്‍
സഹായിച്ചു, ഈടു നില്‍പ്പു വര്‍ധിപ്പിച്ചു
Close...
Maximum Character Allowed -
4000