പാക്കിസ്ഥാനു തടയിട്ടു
Published : Thursday,
July 28,
2011
വാഷിങ്ടണ്‍
പാക്കിസ്ഥാന്‍ ആണവരാഷ്ട്രമാകുന്നതു തടയാന്‍ ബ്രിട്ടനും യുഎസും ശ്രമം നടത്തി. ആണവ സാങ്കേതിക വിദ്യ വാങ്ങാനുള്ള പാക് നീക്കം തടയാനായിരുന്നു ശ്രമം. എന്നാല്‍ ശ്രമങ്ങള്‍ വിഫലമായി. യുഎസ് പ്രസിദ്ധീകരിച്ച രഹസ്യ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ആണവസാങ്കേതിക വിദ്യ വാങ്ങാനുള്ള പാക് നീക്കത്തിനെതിരേ രഹസ്യ പ്രചാരണം നടത്തുകയായിരുന്നു ഇരുരാജ്യങ്ങളും. ആണവ വിദ്യ വാങ്ങുന്നതില്‍ നിന്നു പാക്കിസ്ഥാനെ തടയുകയായിരുന്നു ലക്ഷ്യം. 1978- 81 കാലഘട്ടങ്ങളില്‍ ഇക്കാര്യമാവശ്യപ്പെട്ടു 300 സന്ദേശങ്ങളാണു ആണവ വിതരണ രാജ്യങ്ങള്‍ക്കു യുഎസ് അയച്ചതെന്നു ദേശീയ സുരക്ഷ ആര്‍ക്കൈവിനു കൈമാറിയ രഹസ്യരേഖകളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അവര്‍ ഇന്ത്യയില്‍ നിന്നു മറച്ചുവച്ചു. പക്ഷേ, പാക് നീക്കങ്ങളെക്കുറിച്ച് ഇന്ത്യക്കു രഹസ്യവിവരം ലഭിച്ചിരുന്നു.
Close...
Maximum Character Allowed -
4000