ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പുറത്തിറക്കി
Published : Friday,
July 29,
2011
മുംബൈ
കോര്‍പ്പറേറ്റ് ലോകത്തെ പുതിയ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ റെഗുലേറ്ററായ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ പുറത്തിറക്കി. ഇതനുസരിച്ച് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ 25% ഓഹരി വാങ്ങണമെങ്കില്‍ പൊതുവിപണിയില്‍ നിന്നു 26% ഓഹരി കൂടി വാങ്ങുന്നതിനു നിര്‍ബന്ധിത ഓഫര്‍ മുന്നോട്ടു വയ്ക്കണം.
ഓപ്പണ്‍ ഓഫറിനുള്ള പരിധി നിലവില്‍ 20 ശതമാനമാണ്. ഓഫറിനുള്ള പരിധി 15 ശതമാനത്തില്‍ നിന്നും ഉയര്‍ത്തി. ഇന്നത്തെ ബോര്‍ഡ് യോഗത്തിനു ശേഷം സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹയാണ് ഇക്കാ ര്യം വ്യക്തമാക്കിയത്.ഓപ്പണ്‍ ഓഫര്‍ ഏറ്റവും കുറഞ്ഞ പരിധി 20 ശതമാനത്തില്‍ നിന്നു 26 ശതമാനമായി ഉയര്‍ത്തി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഒരോ ഇടപാടുകള്‍ക്കും 100 മുതല്‍ 150 രൂപ അധികം ചാര്‍ജായി നല്‍കണമെന്നും സെബി പറഞ്ഞു.
ഏറ്റെടുക്കുന്ന അല്ലെങ്കില്‍ ലയിക്കുന്ന കമ്പനി വില്‍ക്കുന്ന കമ്പനിക്ക് സാധാരണയായി നല്‍കാറുള്ള നോണ്‍ കോംപിറ്റന്‍റ് ഫീസ് നിര്‍ത്തലാക്കാനും സെബി തീരുമാനിച്ചു. ഓപ്പണ്‍ ഓഫര്‍ വഴി 100 ശതമാനം ഓഹരിയും ഏറ്റെടുക്കാമെന്നു സെബി നിയോഗിച്ച അച്യുതന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഏറ്റെടുക്കല്‍ സമയത്ത് പൊതു ഓഹരിയുടമകള്‍ക്ക് ഓഹരി വില്‍ക്കാന്‍ അവസരം നല്‍കണമെന്നും അച്യുതന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. റീട്ടെയ്ല്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നിക്ഷേപകര്‍ക്ക് ഐപിഒ ഘടന ലളിതമാക്കുമെന്നും സെബി.
Close...
Maximum Character Allowed -
4000