മെട്രൊയ്ക്കുളളിലും വിലക്ക്
Published : Friday,
July 29,
2011
ദുബായി
നോമ്പു തുറയുടെ ഭാഗമായി ദുബായി മെട്രൊ റെയ്ല്‍ കോച്ചിനുളളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍. മെട്രൊ റെയ്ല്‍ കോച്ചിനുളളില്‍ വെളളം കുടിച്ചു വ്രതം അവസാനിപ്പിക്കാമെങ്കിലും ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്തുളള സ്റ്റേഷനില്‍ ഇറങ്ങണമെന്നും നിര്‍ദേശം നല്‍കി. നിയമം അനുസരിക്കാത്തവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
നേരത്തേ മെട്രൊ സ്റ്റേഷനിലും ട്രെയ്നിനകത്തും ഭക്ഷണം നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീടു സ്റ്റേഷനുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയും വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡുകള്‍ എടുത്തു മാറ്റുകയും ചെയ്യുകയായിരുന്നു.
റമദാന്‍ മാസത്തില്‍ മെട്രോയുടെ പ്രവൃത്തിസമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000