കടക്കെണി:ഉടന്‍ നടപടി വേണം
Published : Sunday,
July 31,
2011
വാഷിങ്ടണ്‍
കടക്കെണി ഒഴിവാക്കുന്നതു സംബന്ധിച്ച് ഉടന്‍ ധാരണയുണ്ടാക്കാന്‍ തയാറാകണമെന്നു ജനപ്രതിനിധി സഭയിലെ റിപ്പബ്ളിക്കന്‍, ഡെമൊക്രറ്റ് പ്രതിനിധികളോടു യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ അഭ്യര്‍ഥിച്ചു. രാഷ്ട്രത്തെ അഭിസംബോധ ചെയ്തു നടത്തിയ പ്രതിവാര പ്രസംഗത്തിലാണ് ഒബാമ ഈ അഭ്യര്‍ഥന നടത്തിയത്. കടക്കെണി സംബന്ധിച്ച നിലപാടില്‍ റിപ്പബ്ളിക്കന്‍, ഡെമൊക്രറ്റ് പാര്‍ട്ടികള്‍ തമ്മില്‍ കാര്യമായ അന്തരമില്ലെന്ന് ഒബാമ. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു പെട്ടെന്നു തീരുമാനം ഉണ്ടാക്കണം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തടസപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കടക്കെണി ഒഴിവാക്കാന്‍ ജനപ്രതിനിധി സഭയിലെ റിപ്പബ്ളിക്കന്‍ സ്പീക്കര്‍ ജോണ്‍ ബെയ്നര്‍ അവതരിപ്പിച്ച ബില്ല് ഡെമൊക്രറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റ് ഇന്നലെ തള്ളി.
ബെയ്നര്‍ ബില്ലില്‍ വെള്ളിയാഴ്ച ജനപ്രതിനിധി സഭയില്‍ നടത്താനിരുന്ന വോട്ടിങ് മാറ്റിവച്ചിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ല് പാസാകാന്‍ വേണ്ട 216 വോട്ടു ലഭിക്കുമോ എന്ന സംശയമാണു വോട്ടെടുപ്പു മാറ്റിവയ്ക്കാന്‍ കാരണം. യാഥാസ്ഥിതികരായ ഒരു പറ്റം റിപ്പബ്ളിക്കന്‍ പ്രതിനിധികള്‍ ബില്ലിനെതിരേ രംഗത്തു വന്നിരുന്നു. എതിര്‍പ്പു പ്രകടിപ്പിച്ചവരെ അനുനയിപ്പിച്ച ശേഷം ബില്ലില്‍ ഇന്നലെ വോട്ടെടുപ്പു നടത്തുകയായിരുന്നു. 210നെതിരേ 218 വോട്ടിനു ബില്ല് പാസായി.
ജനപ്രതിനിധി സഭ പാസാക്കിയ ബില്ല്, 41നെതിരേ 59 വോട്ടുകള്‍ക്കു ഡെമൊക്രറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റ് തള്ളി. ബില്ല് സെനറ്റിലെത്തിയാല്‍ പരാജയപ്പെടുത്തുമെന്ന അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
കടക്കെണി ഒഴിവാക്കാന്‍ സെനറ്റ് ഡെമൊക്രറ്റിക് നേതാവ് ഹാരി റീഡ് സമര്‍പ്പിച്ച നിര്‍ദേശം പരിഷ്കരിച്ച് ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടരുകയാണ്. റീഡിന്‍റെ പദ്ധതിയില്‍ സെനറ്റിലെ റപ്പബ്ളിക്കന്‍ നേതാവ് മിച്ച് മാക് കോണല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പരിഷ്കരിക്കുമെന്നു കരുതപ്പെടുന്നു. ഇന്നു രാവിലെ വോട്ടെടുപ്പു നടക്കും.
ഓഗസ്റ്റ് രണ്ടിന് യുഎസ് ഗവണ്മെന്‍റിന്‍റെ വായ്പാ പരിധി മറികടക്കുമെന്ന നിഗമനാണ് ഇപ്പോഴത്തെ പ്രതിസന്ധക്കു കാരണം. ഇപ്പോഴത്തെ വായ്പാ പരിധി 14.3 ട്രല്യണ്‍ ഡോളറാണ്.
അത് 2.4 ട്രില്യണ്‍ വര്‍ധിപ്പിക്കണമെന്ന ഡെമൊക്രറ്റുകളുടെ ആവശ്യം റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അംഗീകരിക്കുന്നില്ല. പ്രതിസന്ധി താത്കാലികമായി ഒഴിവാക്കാനുള്ള നിര്‍ദേശമാണു ബെയ്നര്‍ ബില്ലിന്‍റെ കാതല്‍.
Close...
Maximum Character Allowed -
4000