എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രതി അറസ്റ്റില്‍
Published : Monday,
August 01,
2011
തിരുവനന്തപുരം
ഹോളിഎയ്ഞ്ചല്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ പ്രവീണ്‍ അറസ്റ്റില്‍. ഊരുട്ടമ്പലം സ്വദേശിയായ ഇയാളും പെണ്‍കുട്ടിയുമായുമായുള്ള ബന്ധം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ്. രണ്ടുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രവീണിന്‍റെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. ശനിയാഴ്ച ഫോര്‍ട്ട് എസി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രവീണിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
ഹോളിഎയ്ഞ്ചല്‍സ് സ്കൂളിലെ വാന്‍ ഡ്രൈവറാണ് പ്രവീണ്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊബൈലും ഹിന്ദിയിലെഴുതിയ ഡയറിയും പരിശോധിച്ചപ്പോള്‍ അഞ്ചു മാസമായി പ്രവീണുമായി ബന്ധമുണ്ടെന്നു കണ്ടെത്തി. ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച എസ്എംഎസുകളും കണ്ടെത്തിയിരുന്നു. രേഷ്മയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ ഫോറന്‍സിക് പരിശോധന നടത്തി തെളിവെടുക്കും. സഹപാഠികളടക്കം കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്ന ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പ്രവീണിന് അടുത്തബന്ധം ഉള്ളതുകൊണ്ടാണ് ഇയാളുടെ വാഹനത്തില്‍ തന്നെ സ്കൂളില്‍ വിട്ടത്. ഇവരുടെ ബന്ധത്തില്‍ അസ്വഭാവികമായി ഒന്നും വീട്ടുകാര്‍ക്ക് തോന്നിയുമില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Close...
Maximum Character Allowed -
4000