വാസ്തുവും ചരിത്രവും
Published : Tuesday,
August 02,
2011
ദീപ്തി ശൈലജ
ഭാരതീയ വാസ്തുശാസ്ത്രം വിവിധ കാല ഘട്ടങ്ങളില്‍ ആര്‍ജി ച്ച മുന്നേറ്റത്തെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കി യത്. പുരാതന കാലവും വേദ കാലവുമാണ് ചര്‍ച്ച ചെയ്തത്.
ഇനി ബൗദ്ധ കാലഘട്ടം
വാസ്തുശാസ്ത്രത്തില്‍ ബുദ്ധമതത്തിന്‍റെ സംഭാവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ബൗദ്ധര്‍ നിര്‍മിച്ച സ്തൂപങ്ങള്‍, ചൈത്യങ്ങള്‍, വിഹാരങ്ങള്‍ എന്നിവ ഇന്ത്യയില്‍ പില്‍ക്കാലത്തെ നിര്‍മാ ണ രീതികളെ ഏറെ സാധീനിച്ചിട്ടുണ്ട്. ബുദ്ധമതം പ്രതീകാത്മകമാ ണ്. അതിനാല്‍ത്തന്നെയാണ് അതിന്‍റെ ആധ്യാത്മിക ആശയങ്ങളു ടെ പ്രകാശനം ശില്‍പ്പകലയിലൂടെ പ്രകടമായത്. പ്രധാനമായും പഞ്ചമുഖ നിര്‍മിതികള്‍ എന്നറിയപ്പെടുന്നത് സ്തംഭം, സ്തൂപം, ഗുഹ, ചൈത്യം, വിഹാരം എന്നിവയാണ്. ബൗദ്ധശൈലി യെ പൊതുവേ മൂന്നായി തിരിക്കാം. അശോക ശാഖ, ഹീനയാന ശാഖ, മഹായാന ശാഖ.
അശോക ശാഖ
സ്തൂപങ്ങള്‍, സ്തംഭങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍ എന്നിവയാണ് ഈ ഗണത്തില്‍ വരുന്നത്. സ്തൂപങ്ങള്‍ നിര്‍മാ ണ വൈശിഷ്ട്യത്തിനും സ്തംഭങ്ങള്‍ കലാമൂല്യത്തിനും ഗുഹാക്ഷേത്രങ്ങള്‍ രചനാശില്‍പ്പത്തിനും ഉത്തമോദാഹ രണങ്ങളാണ്. ഇഷ്ടിക കൊണ്ടു നിര്‍മി ച്ച കുംഭത്തിന്‍റെ ആകൃതിയുള്ള കുന്നുകളാണ് സ്തൂപങ്ങള്‍. ബ്രഹ്മാണ്ഡത്തിന്‍റെ പ്രതീകമായി വൃത്താകൃതി പ്രാചീനകാലത്തു തന്നെ സ്വീകരിക്കപ്പെട്ടിരുന്നു. നന്നായി മിനുക്കിയെടു ത്ത ഒറ്റക്കല്‍ തൂണുകളാണ് സ്തംഭങ്ങള്‍. പാറ തുരന്നു നിര്‍മിക്കുന്ന കെട്ടിടാകൃതിയിലുള്ള രചനയാണ് ഗുഹാക്ഷേത്രങ്ങള്‍.
ഹീനയാന ശാഖ
ഹീനയാനശാഖയിലെ വാസ്തു നിര്‍മിതികളില്‍ ഏറ്റ വും പ്രധാനം ചൈത്യങ്ങളാ ണ്. ദീര്‍ഘ ചതുരവും അര്‍ധവൃത്തവും ചേര്‍ ന്ന ആകൃതിയാണ് ചൈത്യങ്ങള്‍ക്ക്. അര്‍ധവൃത്താകാര ഭാഗത്തു സ്ഥാപിച്ചിട്ടുള്ള ചെറിയ സ്തൂപമാണ് ചൈത്യത്തിന്‍റെ കേന്ദ്രം. രണ്ടുവരി തൂണുകള്‍ കൊണ്ട് ശാലയെ മൂന്നായി ഭാഗിക്കുന്നു. ചൈത്യശാലകളുടെ പ്രവേശന ദ്വാരം ശില്‍പ്പകലാ വൈഭവം തെളിയിക്കുന്നവയായിരി ക്കും. മണ്ഡപത്തിലേക്കും ഇടനാഴിയിലേക്കുമുള്ള വ്യത്യസ്ത പ്രവേശനദ്വാര ങ്ങള്‍, ചൈത്യജാലകം എന്നിവയാണ് സവിശേഷതകള്‍.
മഹായാന ശാഖ
ബിംബത്തിന്‍റെ ആരാധന സ്വീകരിച്ച ബൗദ്ധശാഖയാണ് മഹായാനം. കനിഷ്ക ചക്രവര്‍ത്തിയുടെ കാലത്ത് ഉദയം കൊണ്ട ഈ പ്രസ്ഥാനം സമ്മാനിച്ച ശില്‍പ്പകലയെ ഗാന്ധാരശില്‍പ്പങ്ങള്‍, ഗുഹാ ശില്‍പ്പങ്ങള്‍ എന്നിങ്ങനെ തിരിക്കാം. ഹീനയാന സ്തൂപങ്ങളിലും ഉയരം കൂടിയതും തട്ടുകളായി പണിതവയുമായ രചനകളാണ് മഹായാനസ്തൂപ ങ്ങള്‍ (തക്ഷശിലയിലേയും സാരാനാഥിലേയും സ്തൂപങ്ങള്‍ ഉദാഹരണം). ചൈന, ജപ്പാന്‍, ബര്‍മ എന്നിവിടങ്ങളി ലെ പഗോഡകള്‍ ഈ സ്തൂപങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടവയാണെന്നു ചരിത്രകാരന്മാര്‍ വിലയിരുത്തു ന്നു. അജന്ത, എല്ലോറ തുടങ്ങിയ ഇടങ്ങ ളിലെ രചനകളും മഹായാന ശാഖയിലേതു തന്നെ. വിഗ്രഹത്തിന്‍റെ ആരാധ ന സ്വീകരിച്ച മഹായാനക്കാരുടെ കൊത്തുപണികളില്‍ ഏറിയ പങ്കും ബുദ്ധരൂപങ്ങള്‍ തന്നെയാണ്. കല്‍പ്പണികളില്‍ വൈദഗ്ധ്യം ലഭിച്ചതു മൂലം ശില്‍പ്പികള്‍ ദാരുനിര്‍മാണശൈലിയില്‍ വിമുഖരായി. അതാണ് ഈ ശൈലിയുടെ മൗലികമായ വ്യത്യാസം. കല്ല് ഒരു സ്വതന്ത്ര നിര്‍മാണ വസ്തുവായി ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ചൈത്യ ശാലകള്‍ പൂര്‍ണതയില്‍ എത്തിയതാ യി അജന്തയില്‍ നിന്നും എല്ലോറയില്‍ നിന്നും മനസിലാക്കാം. ഗയ, നളന്ദ, രാജഗൃഹം, സാവസ്തി, വൈശാലി, സാരാനാഥ് എന്നിവിടങ്ങള്‍ ബുദ്ധഭിക്ഷുക്കളുടെ തീര്‍ഥാടന കേന്ദ്രങ്ങളായിരുന്നു. മഹായാന കാലത്ത് ഈ സ്ഥലങ്ങളിലൊക്കെ ബുദ്ധക്ഷേത്രങ്ങളും വിഹാര ങ്ങളും പഠനകേന്ദ്രങ്ങളും സ്ഥാപിതമാ യി. നളന്ദ സര്‍വകലാശാല പിന്നീട് ലോക പ്രശസ്തമായി.
ഹൈന്ദവകാലഘട്ടം
അഞ്ചാം നൂറ്റാണ്ടോടു കൂടിയാണ് ബുദ്ധമതത്തിന്‍റെ അസ്തമനകാലം. ഹിന്ദുമതം ശക്തി പ്രാപിച്ചെങ്കിലും അവരില്‍ മഹായാനപ്രസ്ഥാനം നല്ല സ്വാധീനം ചെലുത്തി. സമൂഹാരാധന, ബിംബാരാധന തുടങ്ങിയവ മഹായാനക്കാരില്‍ നിന്നാണ് ഹിന്ദുമതം ഉള്‍ക്കൊണ്ടത്. വാസ്തുകലയുടെ കാര്യത്തിലും ഈ സ്വാധീനമുണ്ടായിരുന്നു. അക്കാലത്തെ ശില്‍പ്പകലയുടെ പ്രധാനമാതൃകകള്‍ ക്ഷേത്രങ്ങള്‍ തന്നെയാ ണ്. രണ്ടു പ്രധാനപ്പെട്ട നിര്‍മാണ രീതികളാണ് അന്നുണ്ടായിരുന്നത്. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍. ഇവ നിര്‍മിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് കൃത്യമാ യ സൂചനകള്‍ ഒന്നും ലഭ്യമല്ല. എങ്കിലും സമരാങ്കണ സൂത്രധാര തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇവയുടെ നിര്‍മാണം സംബന്ധിച്ചു ചെറിയ വിവരണങ്ങള്‍ കാണുന്നുണ്ട്. ശൈലീ വ്യത്യാസം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.
ഉത്തരേന്ത്യന്‍ ക്ഷേത്ര ശൈലി
ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ഉപ നിര്‍മിതികള്‍ സ്തൂപികാകൃതിയിലുള്ള മേല്‍പ്പുരകളാണ്. ദീര്‍ഘചതുരാകൃതിയിലുള്ള പ്രാകാരത്തിനുള്ളില്‍ എല്ലാ ഘടകങ്ങളും ഒരുക്കിയാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ദക്ഷിണേന്ത്യന്‍ ശൈലി
സിന്ധു നദീതട സംസ്കാരത്തിന് സമകാലികമായി സ്വതന്ത്രവും വികസിതവുമായ സംസ്കാരം ഉണ്ടായിരുന്നു. ആറാം ശതകം മുതല്‍ പതിനെട്ടാം ശതകം വരെ ഈ ശൈലിയില്‍ ഉണ്ടാ യ വികാസങ്ങള്‍ ദക്ഷിണേന്ത്യയില്‍ വ്യാപിച്ചു കിടക്കുന്ന ക്ഷേത്രസമുച്ചയങ്ങളില്‍ നിന്നു മനസിലാക്കാം.
കടപ്പാട്
ബ്രഹ്മശ്രീ മധു.എന്‍. പോറ്റി
കണ്‍സള്‍ട്ടന്‍റ്
ആര്‍ക്കിറ്റെക്റ്റ്
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ഫോണ്‍- 94471 46439
Close...
Maximum Character Allowed -
4000