Wednesday, May 23, 2012   9:02 AM IST
Vaartha BlogRSS
Loading
തീവ്രവാദം:പിടിച്ചെടുത്തത് 5കോടി
Published : Tuesday, August 02, 2011
|
  
Text Size
ന്യൂഡല്‍ഹി

രാജ്യത്തെ തീവ്രവാദികളില്‍ നിന്നു വിവിധ കേസുകളിലായി 5.6 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക് സഭയിലാണ് ഇക്കാര്യമറിയിച്ചത്. 2006 മുതല്‍ 2011 വരെയുളള തീവ്രവാദ കേസുകളിലെ കണക്കുപ്രകാരമാണിത്.

തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു 148 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 56 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചു പേരുടെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 5,61,10,492 രൂപ പിടിച്ചെടുത്തെന്നും മന്ത്രി അറിയിച്ചു.

ഭീകരില്‍ നിന്നും പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Rate This News :
Latest News