Wednesday, May 23, 2012   9:03 AM IST
Vaartha BlogRSS
Loading
സണ്ണി പുറത്തിറക്കി
Published : Thursday, August 04, 2011
|
  
Text Size
മുംബൈ

ജപ്പാന്‍ വാഹന നിര്‍മാതാക്കള്‍ നിസാന്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 45 വര്‍ഷമായി ജപ്പാന്‍കാര്‍ക്കു പ്രിയങ്കരമായ സണ്ണി എന്ന കാറിന്‍റെ പുത്തന്‍ രൂപമാണ് ഇന്ത്യയില്‍ എത്തുന്നത്. സണ്ണിയുടെ പത്താം തലമുറയാണിത്. ഏഴു ലക്ഷമാണു കാറിന്‍റെ വില. ചെന്നൈയിലെ പ്ലാന്‍റിലാണു കാര്‍ നിര്‍മിക്കുന്നത്. അടുത്ത ഒക്റ്റോബര്‍ മുതല്‍ വിപണിയില്‍ ലഭിക്കും. 1.5 പെട്രോള്‍ മോഡലാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. സണ്ണി എന്ന പേരില്‍ ഇന്ത്യയില്‍ ഇരുചക്ര വാഹനമിറങ്ങുന്ന സാഹചര്യത്തില്‍ കാറിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു നിസാന്‍ മോട്ടോഴ്സ് ഇന്ത്യ എംഡി കിമിനോബു ടൊകുയാമ. ഇതോടെ വര്‍ഷം 40,000 നിസാന്‍ കാറുകള്‍ വില്‍ക്കാനാണു കമ്പനിയുടെ ലക്ഷ്യം. 2012 ല്‍ രാജ്യത്തെ ഡീലര്‍മാരുടെ എണ്ണം നൂറാക്കുമെന്നും അദ്ദേഹം അറിയിച്ചു. 1966 ലാണ് സണ്ണി ആദ്യമായി ജപ്പാനില്‍ ഇറങ്ങിയത്.
Rate This News :
Latest News