Wednesday, May 23, 2012   9:05 AM IST
Vaartha BlogRSS
Loading
സോണിയ സുഖം പ്രാപിക്കുന്നു
Published : Saturday, August 06, 2011
|
  
Text Size
ന്യൂഡല്‍ഹി

അമേരിക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുഖം പ്രാപിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി. മക്കളായ രാഹുല്‍, പ്രിയങ്ക, മരുമകന്‍ റോബര്‍ട്ട് വധേര എന്നിവരും സോണിയയോടൊപ്പമുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സോണിയ ഓഗസ്റ്റ് നാലാം തീയതിയാണു ശസ്ത്രക്രിയക്കു വിധേയയായത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. ചികിത്സയും ആരോഗ്യ പ്രശ്നങ്ങളും വ്യക്തിപരമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കാന്‍ ഗാന്ധി കുടുംബത്തിന് ആഗ്രഹമില്ലെന്നും ദ്വിവേദി. രോഗത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു.

സോണിയ വേഗം സുഖം പ്രാപിക്കട്ടെയെന്നു ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ആശംസിച്ചു.

സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്‍റെ ചുമതല നിര്‍വഹിക്കാന്‍ എ.കെ. ആന്‍റണി, രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജനാര്‍ദനന്‍ ദ്വിവേദി എന്നിവരുടെ കോര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കളായ മന്‍മോഹന്‍ സിങ്ങിനെയും പ്രണബ് മുഖര്‍ജിയെയും ഇതില്‍ ഉള്‍പ്പെടുത്താത്തതില്‍ അസ്വഭാവികതയില്ലെന്നു പാര്‍ട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു. വര്‍ഷങ്ങളായി പാര്‍ട്ടിയെ നയിക്കുന്നവരാണ് അവര്‍. അവര്‍ക്കു പ്രത്യേകിച്ചു ചുമതല നല്‍കേണ്ടതില്ലെന്നും മനീഷ്.



Rate This News :
Latest News