Wednesday, May 23, 2012   9:08 AM IST
Vaartha BlogRSS
Loading
പെട്രോള്‍ വില കുറച്ചേക്കും
Published : Tuesday, August 09, 2011
|
  
Text Size
ന്യൂഡല്‍ഹി

യുഎസ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. യുഎസ് ക്രൂഡ് ബാരലിന് 75.71 ഡോളര്‍. ഇന്നലെ മാത്രം 5.80% വിലയിടിവ്. കഴിഞ്ഞ സെപ്റ്റംബറി നു ശേഷം ആദ്യമായാണ് യുഎസ് ക്രൂഡ് ഈ നിരക്കിലെത്തുന്നത്.

ബ്രെന്‍റ് ക്രൂഡ് ബാരലിനു 100 ഡോളറില്‍ താഴെ. സെപ്റ്റംബര്‍ ഡെലിവറി നാലു ഡോളര്‍ ഇടിഞ്ഞ് 99.63 ഡോളറില്‍. ബ്രെന്‍റ് ക്രൂഡ് വില ഇത്രയും താഴുന്നത് ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യം.

എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ലിറ്ററിന് ഒന്നര രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഈ മാസം 15ന് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
Rate This News :
Latest News