തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളെജിലും സ്വാശ്രയ നഴ്സിങ് കോളെജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും എംഎസ് സി നഴ്സിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
എംഎസ് സി നഴ്സിങ്: മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്‍റല്‍ ഹെല്‍ത്ത് നഴ്സിങ് വിഭാഗങ്ങളിലേക്കാണു പ്രവേശനം.
ഓഗസ്റ്റ് 20 വരെ അപേക്ഷ സ്വീകരിക്കും. സെപ്റ്റംബര്‍ നാലിനു തിരുവനന്തപുരത്തു പ്രവേശന പരീക്ഷ നടക്കും.
യോഗ്യത
കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ലഭിച്ച/തത്തുല്യമായി അംഗീകരിച്ച ബിഎസ് സി നഴ്സിങ്/ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം നേടിയ പോസ്റ്റ് ബേസിക് നഴ്സിങ് (റെഗുലര്‍) ബിരുദം. കേരളത്തിനു പുറത്തുള്ള സര്‍വകലാശാല/കല്‍പിത സര്‍വകലാശാലകളില്‍ നിന്ന് നഴ്സിങ് ബിരുദം നേടിയവര്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കെറ്റ് സമര്‍പ്പിക്കണം.
സേവന പരിചയം: നഴ്സിങ് ബിരുദത്തിനും രജിസ്ട്രേഷനും ശേഷം നഴ്സിങ് സ്കൂള്‍/ കുറഞ്ഞത് 100 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി/ കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ് പ്രോഗ്രാമില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സേവനപരിചയം അല്ലെങ്കില്‍ രജിസ്ട്രേഷനു ശേഷം ഒരു വര്‍ഷത്തെ ഇന്‍റേണ്‍മെന്‍റ്/ നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം 30/09/2011നു മുമ്പു പൂര്‍ത്തിയാക്കിയിരിക്കണം.
(ബിഎസ്സി നഴ്സിങ്ങിനു ശേഷം മറ്റു സംസ്ഥാനങ്ങളിലെ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തു കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ നിന്നു നേടിയ പ്രവൃത്തിപരിചയവും പരിഗണിക്കും. പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ കാലയളവ് പ്രവര്‍ത്തിപരിചയമായി കണക്കാക്കില്ല. കൗണ്‍സിലിങ്ങിനു ഹാജരാകുമ്പോള്‍ കേരള നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ നിന്നുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കെറ്റുകള്‍ ഹാജരാക്കണം).
പ്രായപരിധി: ജനറല്‍ വിഭാഗക്കാര്‍ക്ക് 45 വയസ്. സര്‍വീസ് ക്വോട്ടാ അപേക്ഷകര്‍ക്ക് 48 വയസ്.
തെരഞ്ഞെടുപ്പ്: സര്‍വീസ് ക്വോട്ട സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളിലേയ്ക്കുള്ള പ്രവേശനം. പ്രവേശന പരീക്ഷാ കമ്മിഷണര്‍ സെപ്റ്റംബര്‍ നാലിനു തിരുവനന്തപുരത്തു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷയ്ക്കു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. 200 ചോദ്യങ്ങള്‍. ഒബ്ജക്റ്റിവ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍.
അപേക്ഷ
ജനറല്‍/ സര്‍വീസ്/ എസ്ഇബിസി വിഭാഗങ്ങള്‍ക്കുള്ള പൊതു അപേക്ഷാഫോമിന്‍റെ മാതൃകയും എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അപേക്ഷാഫോമിന്‍റെ മാതൃകയും പ്രോസ്പെക്റ്റസും പ്രവേശന പരീക്ഷാ കമ്മിഷണറുടെ
www.cee-kerala.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാഫീസ്
ജനറല്‍ വിഭാഗം: 800 രൂപ. എസ്സി/എസ്ടി വിഭാഗം 400 രൂപ. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് എസ്ബിടിയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ അപേക്ഷാഫീസ് അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം സമര്‍പ്പിക്കണം.
കേരളത്തിനു പുറത്തുനിന്നുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഏതെങ്കിലും ഒരു നാഷണലൈസ്ഡ് ബാങ്കില്‍ നിന്നു പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കണം.
ജനറല്‍ മെറിറ്റ് സീറ്റുകളിലേയ്ക്ക് പരിഗണിക്കാന്‍ താത്പര്യമുള്ള സര്‍വീസിലുള്ള അപേക്ഷകരും പ്രവേശന പരീക്ഷ എഴുതണം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോം നിര്‍ദിഷ്ട ഫീസ് അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന ഓഗസ്റ്റ് 20നു വൈകിട്ട് അഞ്ചിനു മുമ്പു പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു സമര്‍പ്പിക്കേണ്ടതും സര്‍വീസ് ക്വോട്ടയില്‍ പരിഗണിക്കപ്പെടുന്നതിന് അപേക്ഷയുടെ പകര്‍പ്പും സര്‍വീസ് സംബന്ധമായ രേഖകളും 0210-03-105-29 എന്ന ഹെഡില്‍ ട്രഷറിയില്‍ അടച്ച ചെലാന്‍ രസീത് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവിക്കും സമര്‍പ്പിക്കണം. സര്‍വീസ് ക്വോട്ടയിലേക്കു മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. സര്‍വീസ് ക്വോട്ട സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.
അഡ്മിറ്റ് കാര്‍ഡ്: ഓഗസ്റ്റ് 27 മുതല്‍ അഡമിറ്റ് കാര്‍ഡ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട മറ്റു സര്‍ട്ടിഫിക്കെറ്റുകളും ഓഗസ്റ്റ് 20നു വൈകിട്ട് അഞ്ചിനു മുമ്പു നേരിട്ട്/രജിസ്ട്രേഡ് തപാല്‍/ സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം.
വിലാസം: പ്രവേശന പരീക്ഷാ കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം- 695001.
പ്രവേശനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം
www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.