Wednesday, May 23, 2012   9:10 AM IST
Vaartha BlogRSS
Loading
ക്രിമിനലുകളെ പൊലീസാക്കേണ്ട
Published : Wednesday, August 10, 2011
|
  
Text Size
കൊച്ചി

ജനങ്ങളുടെ സുരക്ഷയ്ക്കു നിയോഗിക്കാനായി പൊലീസിനെ തെരഞ്ഞെടുക്കുമ്പോള്‍ സ്വഭാവ മഹിമകൂടി കണക്കിലെടുക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും ഹൈക്കോടതി. കപ്പല്‍ യാത്രക്കാരനായ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ പൊലീസുകാരന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍റെ നിരീക്ഷണം. ജാമ്യാപേക്ഷ കോടതി തള്ളി. കേസിനാസ്പദമായ സംഭവം നടന്നതു കപ്പലിലാണെന്നതും പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തില്‍ രക്ഷപെടാന്‍ കപ്പല്‍ യാത്രക്കാര്‍ക്കു പരിമിതികളുണ്ട്. ഹര്‍ജിക്കാരന്‍ പൊലീസുകാരനും യാത്രക്കാരെ സഹായിക്കാന്‍ ബാധ്യസ്ഥനുമാണ്. എന്നാല്‍ ഇയാള്‍ ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്.

ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു മുന്‍കരുതലെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. യാത്രക്കാരുടെ ക്ഷേമത്തിനായി പൊലീസുകാരെ നിയമിക്കുമ്പോള്‍ അവര്‍ക്കു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കണം.ലക്ഷദ്വീപ് കവരത്തി സ്വദേശി അബ്ദുള്‍ ഖാദറിന്‍റെ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പേനിയില്‍നിന്നു കവരത്തിയിലേക്കു യാത്ര തിരിച്ച കപ്പലിലെ യാത്രക്കാരിയുടെ കൊച്ചിയില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന മൂന്നര വയസുള്ള മകനെ പൊലീസുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. എറണാകുളം ഹാര്‍ബര്‍ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Rate This News :
Latest News