പഞ്ചായത്തംഗത്തിനും നാല് മുന്‍ അംഗങ്ങള്‍ക്കും അയോഗ്യത
Published : Wednesday,
August 10,
2011
തിരുവനന്തപുരം
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് ഇടുക്കി ജില്ലയില്‍ ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒരംഗത്തെയും നാലു മുന്‍ അം ഗങ്ങളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. പഞ്ചായത്തിലെ മുന്‍ അംഗം കാമരാജ് പൊന്നുസ്വാമി നല്‍കിയ ഹര്‍ജിയിലാണ് ബാലന്‍ മക്കാളി, രാമസ്വാമി, ഇന്ദിര, പളനി, വിമല്‍ ഇശക്കിഎന്നിവര്‍ക്കെതിരായ നടപടി.
കഴിഞ്ഞ ഭരണസമിതിയിലെ 12 അംഗങ്ങളില്‍ ഒമ്പതുപേര്‍ സിപിഐ ടിക്കറ്റില്‍ ജയിച്ചവരായിരുന്നു. 2009ല്‍ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കാമരാജ് പൊന്നുസ്വാമിയായിരുന്നു സിപിഐ സ്ഥാനാര്‍ഥി. എന്നാല്‍ പാര്‍ട്ടിയുടെ മറ്റൊരംഗമായ ബാലന്‍ മക്കാളി പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുകയും അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പിന്തുണയോടെ വിജയിക്കുകയും ചെയ്തു.
സിപിഐ ടിക്കറ്റില്‍ ജയിച്ചശേഷം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ വിമതനെ നിര്‍ത്തി ജയിപ്പിച്ച നടപടി കൂറുമാറ്റമാണെന്നു കമ്മിഷണര്‍ വിലയിരുത്തി. ഇവര്‍ക്ക് ഇനി ആറു വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
Close...
Maximum Character Allowed -
4000