പൊലീസ്: നിയമനം അട്ടിമറിക്കുന്നു
Published : Thursday,
August 11,
2011
തിരുവനന്തപുരം
പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കോണ്‍സ്റ്റബിള്‍ തസ്തികയില്‍ മൂവായിരത്തോളം ഒഴിവുകള്‍ ഉള്ളപ്പോള്‍ നിലവിലുള്ള പട്ടികയില്‍ നിന്ന് നിയമനം നടത്താതെ പിഎസ്സി പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. നിലവില്‍ റാങ്കിലുള്ളവരെ നിയമിക്കുമെന്ന് ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. അതിനു ശേഷമാണ് എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതയും പാസ്സായ തങ്ങളുടെ ഭാവിക്കു തുരങ്കം വയ്ക്കുന്ന നടപടി പിഎസ്സി എടുത്തതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
Close...
Maximum Character Allowed -
4000