Wednesday, May 23, 2012   9:15 AM IST
Vaartha BlogRSS
Loading
ഭാരതീയ ജ്യോതിഷത്തിലെ നക്ഷത്രം
Published : Saturday, August 13, 2011
|
  
Text Size
കടലുണ്ടി പുഴയുടെ തീരത്ത്, റെയ്ല്‍വെ സ്റ്റേഷനു പിന്നില്‍ ഭാരതീയ ജ്യോതിഷശാസ്ത്രത്തിന്‍റെ ഓഫിസ്. അവിടെ കടലുണ്ടി ഷിജു പണിക്കര്‍ സദാ കര്‍മനിരതന്‍. എപ്പോഴും തിരക്കിലാണ് അദ്ദേഹം. വിശ്വാ സികളുടെ തിരക്ക് പലപ്പോഴും നിയന്ത്രണാതീതം. ഭാരതത്തി ലെ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനാണ് ഷിജു. ജീവിതം ജ്യോതിഷത്തിനായി മാത്രം നീക്കിവച്ചിരിക്കുന്നു. ഇവിടെ ജ്യോതിഷം ശാസ്ത്രമാണോ അല്ലയോ എന്നത് വിഷയമല്ല, വിശ്വാസമാണ് പ്രധാനം. എണ്ണിയാല്‍ തീരാത്ത അനുഭവസ്ഥര്‍ തെളിവ്. അവിശ്വാസികളായി വന്ന് വിശ്വാസത്തെ പുല്‍കിയവരും ഏറെ. ഇവിടെ സത്യത്തിനാണു പ്രസക്തി. ശാസ്ത്രത്തില്‍ അധിഷ്ഠിതവും വിശ്വാസത്തിന്‍റെ ശക്തിയുമാണ് ജ്യോതിഷത്തിന്‍റെ ആധാരം. പ്രായോഗിക ബുദ്ധി അവസാനിക്കുന്നിടത്ത് ജ്യോതിഷം ആരംഭിക്കുന്നു. എല്ലാ ശാസ്ത്രങ്ങളും കൂടിച്ചേര്‍ന്ന സമഗ്ര ശാസ്ത്രമാണു ജ്യോതിഷം. ഈ അറിവുകളാണ് ഷി ജു പണിക്കരെ ജ്യോതിഷ മേഖലയില്‍ അഗ്രഗണ്യനാക്കിയത്.

താംബൂല പ്രശ്നം, സ്വര്‍ണ പ്രശ്നം, ജ്യോതിഷം എന്നിവയില്‍ വിദഗ്ധനാണ് ഷിജു പണിക്കര്‍. ഒരിക്കല്‍ ഇദ്ദേഹത്തിനടുത്തെത്തിയവര്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വീണ്ടും വരുന്നു. പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമായി ഗണിച്ചു മാത്രം. ധാരാളം ജീവിതങ്ങള്‍ക്കു വഴികാട്ടിയായി. നിരവധി ആളുകളുടെ ജീവിത പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്തി. അതിനാല്‍ തന്നെ അദ്ദേഹത്തിന് നൂറുകണക്കിന് ആരാധകരുമുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗ്രാമത്തില്‍ നിന്നും ഒരു അമ്മ (സ്വകാര്യമായതിനാല്‍ പേരു വെളിപ്പെടുത്താനാവില്ല) ഷിജു പണിക്കരെ ഫോണ്‍ വിളിച്ചു. കരഞ്ഞു കൊ ണ്ട് പറഞ്ഞു. “മോന്‍ പോയി’ (മരിച്ചു). കാരണം അന്വേഷിച്ചു. ടൂറിനു പോയപ്പോള്‍ വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോയ താണ്. പിന്നീട് മരിച്ചു. ഇവരു ടെ കുടുംബം കഴിഞ്ഞ വര്‍ഷം ഷിജു പണിക്കരുടെ അടുത്തെത്തിയപ്പോള്‍ സ്വര്‍ണ പ്രശ്നം വച്ച് കൃത്യമായി പറഞ്ഞിരുന്നു വിനോദയാത്രയ്ക്കു പറഞ്ഞയയ്ക്കരുതെന്ന്. ഇതു വക വയ്ക്കാതെയാണ് ഉല്ലാസയാത്രക്കു പോയത്. ഇങ്ങനെ അനുഭവസ്ഥര്‍ നിരവധി. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഒരു മലയാളി കുടുംബത്തിന്‍റെ വീട്ടിലേക്ക് ക്ഷണിതാവായി പണിക്കര്‍ പോയി. കൂട്ടുകുടുംബമായി കഴിയുന്ന ഇവിടെ ഒരു മാസത്തില്‍ ആറു മരണമാണ് പല വിധത്തില്‍ സംഭവിച്ചത്. ഇതിന്‍റെ കാരണം അറിയാനാണ് ഷിജു അവിടെയെത്തിയത്. സ്വര്‍ണ പ്രശ്നം വച്ചു. ഈ വീട് നിന്നിരുന്നതിനു സമീപം സര്‍പ്പക്കാവ് നശിപ്പിച്ചതാണു കാരണമെന്നു കണ്ടെത്തി. പ്രതിവിധിയും ഉപദേശിച്ചു. ഇതിനു ശേഷം ആ കുടുംബത്തില്‍ ഐശ്വര്യം നിറഞ്ഞു നിന്നു. സമ്പത്തും സമൃദ്ധിയും വര്‍ധിച്ചു. ഇതെല്ലാം അദ്ദേഹത്തെ പ്രശസ്തിയിലേക്കെത്തിച്ചു.

താംബൂല പ്രശ്നത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നതി നായി മറ്റൊരു അനുഭവം. വട ക്കെ മലബാറിലെ പ്രസിദ്ധമാ യ തറവാട്ടില്‍ അപകടമരണം, വിവാഹ മോചനം, മനോവിഭ്രാ ന്തി, ഉദരസംബന്ധമായ മഹാ വ്യാധി എന്നിവ നിരന്തരം വേട്ടയാടി. അങ്ങനെയാണ് ഷിജു പണിക്കര്‍ താംബൂല പ്രശ്നം വയ്ക്കാനായി അവിടെയെത്തിയത്. പ്രശ്നത്തിനു ക്ഷണിക്കുന്നതിനു മുന്‍പ് വീട്ടിലെ കാരണവര്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞു. ജാതകം എഴു തിയ പ്രസിദ്ധ ജ്യോത്സ്യരെല്ലാം ദീര്‍ഘായുസും ഐശ്വര്യവും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ വിപരീത ഫലങ്ങളാ ണ് കുടുംബത്തില്‍ സംഭവിക്കുന്നതെന്നും. കാരണവര്‍ താം ബൂലപ്രശ്നത്തിനായി കുറേ നല്ല വെറ്റിലകള്‍ മാറ്റി വച്ചിരു ന്നു. പ്രശ്നാരംഭത്തില്‍ കാരണവര്‍ ഭാര്യയോട് പറഞ്ഞു, മാറ്റി വച്ച വെറ്റിലകള്‍ കൊണ്ടു വരാന്‍. എന്നാല്‍ പ്രശ്നത്തിനു യോജിച്ചതല്ലെന്നുകണ്ട് മാറ്റി വച്ച വെറ്റിലകളാണ് അദ്ദേഹത്തിന്‍റെ ഭാര്യ കൊണ്ടുവന്നത്. ചെയ്യുന്ന കര്‍മങ്ങളെല്ലാം വിപരീതഫലങ്ങളാകുന്നതാണ് അവിടുത്തെ പ്രശ്നങ്ങളെന്ന് കണ്ടെത്തി. ഒന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും എട്ടാമത്തെയും വെറ്റില കള്‍ വാടിയതും പൊട്ടിപ്പൊടിഞ്ഞതുമായിരുന്നു. ആ വെറ്റില കള്‍ അവ പ്രതിനിധീകരിക്കു ന്ന ഭാവങ്ങളാണ് കാണിക്കുന്നത്. ആ വീട്ടില്‍ സ്ത്രീ ശാപമുണ്ടെന്നും പ്രശ്നത്തില്‍ കണ്ടെത്തി. എന്നാല്‍ കാരണവര്‍ അതു സമ്മതിച്ചില്ല. എത്ര പറഞ്ഞിട്ടും അവര്‍ അതു സമ്മതിക്കാന്‍ തയാറായില്ല. ഏകദേശം 85 വയസുള്ള, അവരുടെ ആശ്രിതനായ ഒരു വ്യക്തി ആ പറമ്പില്‍ ജോലി ചെയ്തിരുന്നു. അയാളും ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു. അങ്ങ് പറഞ്ഞത് ശരിയാണ്. ഏകദേശം 300 വര്‍ഷം മുന്‍പ് ഇപ്പോഴുള്ള കാരണവരുടെ പിതാമഹന്‍റെ പിതാവിന്‍റെ കാലത്ത് ഇപ്രകാരം ഒരു സ്ത്രീ ഈ തറവാട്ടില്‍ നിന്നും നെഞ്ചത്തടിച്ച് കരഞ്ഞ് ഇറങ്ങിപ്പോയ കഥ കേ ട്ടിട്ടുണ്ട്. മരുമക്കത്തായ പ്രകാരം ആ സ്ത്രീക്ക് ലഭിക്കേണ്ട സ്വത്ത് രേഖകകളില്‍ കൃത്രിമം കാണിച്ചാണ് ഈ കുടുംബം കയ്യടക്കിയത്. ഈ സ്ത്രീശാപമാണ് തലമുറകളായി കുടുംബ ത്തെ വേട്ടയാടുന്നതെന്നും ക ണ്ടെത്തി. ഇതിനു പരിഹാര ക്രി യകളും ചെയ്തു. അതോടെ ആ കുടുംബവും ഇന്ന് സന്തോ ഷത്തോടെ ജീവിക്കുന്നു.

ഇത്തരത്തില്‍ അനുഭവങ്ങളുള്ള ആളുകളുടെ നീണ്ട നിരതന്നെയുണ്ട് ഷിജുപണിക്കര്‍ക്ക്. ധനിക-ദരിദ്ര-ജാതിമത-ദേ ശ ഭേദമെന്യേ ധാരാളം ആളു കള്‍ ഷിജുപണിക്കരെ തേടി യെത്തുന്നു. പണിക്കര്‍ ധ്യാന നിമഗ്നനായി കവടി നിരത്തു ന്നതും ഏകാഗ്രതയോടെ ജാത കത്തിന്‍റെ ആഴങ്ങളിലേക്ക് ഊളിയിടുന്നതും കാണു മ്പോള്‍ത്തന്നെ പലര്‍ക്കും സംതൃപ്തി. ജ്യോതിഷ സംബ ന്ധിയായ ഉപദേശങ്ങള്‍ നല്‍ കുന്നതോടൊപ്പം പരിഹാര കര്‍മങ്ങളും അദ്ദേഹം ചെയ്തു കൊടുക്കുന്നു. ജാതകം അതി സൂക്ഷ്മമായി പഠിക്കുന്നതാ ണ് ഷിജുവിന്‍റെ പ്രത്യേകതയെ ന്ന് പണ്ഡിതന്മാര്‍ തന്നെ പറ യുന്നു. അടുത്തകാലത്തായി ദേവപ്രശ്നത്തിലും ഷിജുവിന്‍റെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

തിരക്കുവര്‍ധിച്ചതോടെ കോഴിക്കോട്ടെ തളി സൂര്യകാന്തി കല്യാണ മണ്ഡപത്തോടു ചേര്‍ന്നു പുതിയ ഓഫിസ് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. കടലുണ്ടി സ്വദേശിയാണ് ഷിജു പണിക്കര്‍. ജ്യോതിഷത്തില്‍ തലമുറകള്‍ പകര്‍ന്നു നല്‍കിയ അറിവാണ് ഷിജു പണിക്കരുടെ കൈമുതല്‍. അച്ഛനും മുത്തച്ഛനുമെല്ലാം ജ്യോതിഷ പണ്ഡിതര്‍. ഷിജു പണിക്കര്‍ ആറാം വയസു മുതല്‍ തുടങ്ങി ജ്യോതിഷ പഠനം. 12 വര്‍ഷത്തെ ജ്യോതിഷ പഠനത്തിനു ശേഷമാണ് ഈ രംഗത്ത് സജീവമായത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രശ്നം വയ് ക്കാനായി വീടുകളിലും ക്ഷേത്ര ങ്ങളിലും പോയി. മുംബൈ, കോല്‍ക്കത്ത, ഡല്‍ഹി, ഗോവ തുടങ്ങി കേരളത്തിനു പുറത്ത് സ്ഥലങ്ങളിലും ഇതേ ആവശ്യത്തിന് ക്ഷണിതാവായി എത്തി. ദുബായ്, കുവൈറ്റ്, മലേഷ്യ, ബഹ്റൈന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലും ഇദ്ദേഹത്തിന്‍റെ സേവനം ആവശ്യപ്പെട്ട് വിളിച്ചവര്‍ ഏറെ. ജീവിതത്തില്‍ പല പ്രശ്നങ്ങളിലും പെട്ട് നിരാശരാകുന്നവര്‍ ഇപ്പോഴും ധാരാളം. അവയ്ക്കെല്ലാം കൃത്യമായ പരിഹാരങ്ങളുമുണ്ട്. ആ പരിഹാര മാര്‍ഗങ്ങള്‍ അറിയുന്നതിനായി ഷിജു പണിക്കരെ നേരിട്ടു വിളിക്കാം.
Rate This News :
Latest News