മാലിന്യം തള്ളി
Published : Saturday,
August 13,
2011
പൂക്കോട്ടുംപാടം
ടൗണിലെ സഹകരണ വിപണ കേന്ദ്രത്തിലെ മാലിന്യം ഉപ്പുവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം തള്ളിയ നടപടി വിവാദമാവുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ വ്യക്തിയുടെ ഭൂമിയിലെ കുഴിയിലാണ് 20 ചാക്ക് മാലിന്യം കഴിഞ്ഞ ദിവസം രാത്രിയില്‍ തള്ളിയത്. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മുളകുപൊടി, പലവ്യജ്ഞനം, ഉപ്പ് എന്നിവ കണ്ടെത്തിയത്.
പൂക്കോട്ടുംപാടത്തെ ഒരു സഹകരണ വിപണന കേന്ദ്രത്തിലെ ബില്ലുകളും കണ്ടെത്തി. ഉപയോക്താക്കള്‍ക്കു നല്‍കാതെ വിപണന കേന്ദ്രത്തില്‍ തന്നെ സൂക്ഷിച്ചിരുന്ന ബില്ലുകളാണിവ. ടൗണിലെ വ്യാപാര കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതായി നേരത്ത പരാതിയുണ്ടായിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിനു സ്ഥാപനങ്ങള്‍ വാഹന ഉടമകള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. രാത്രിയില്‍ വാഹന ഉടമകളാണ് മാലിന്യം തള്ളുന്നതെന്നും ആക്ഷേപമുണ്ട്.
Close...
Maximum Character Allowed -
4000