Wednesday, May 23, 2012   9:16 AM IST
Vaartha BlogRSS
Loading
ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
Published : Saturday, August 13, 2011
|
  
Text Size
തൃശൂര്‍

നാനോ എക്സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വാണിജ്യ നികുതി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ പടിഞ്ഞാറെ കോട്ട, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, ചാവക്കാട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് ഇന്നലെ ഒരേ സമയം റെയ്ഡ് നടത്തിയത്. ഡിവൈഎസ്പി ജ്യോതിഷ്കുമാറിന്‍റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ്.

പടിഞ്ഞാറെ കോട്ടയിലെ ഓഫിസില്‍നിന്നു ലഭിച്ച രേഖകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടത്തെ രേഖകളില്‍നിന്നു നാനോ കമ്പനിക്ക് 2010ല്‍ 22 കോടി രൂപ ടാക്സ് അടയ്ക്കേണ്ടിടത്ത് അതു ഏഴു കോടി രൂപയാക്കി കുറച്ചു നല്‍കിയതിനു തെളിവ് ലഭിച്ചു.

നാനോ കമ്പനിയുടെ എറണാകുളം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യാത്തതും അനുമതിയില്ലാത്തതുമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും എറണാകുളം ബ്രാഞ്ചിലേക്ക് ചെക്ക് പോസ്റ്റ് വഴി സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ബ്രാഞ്ചിന് അനുമതിയില്ലെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല.

ചാലക്കുടിയിലെ ഓഫിസില്‍നിന്ന് 2009ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 42 ഫയലുകള്‍ പെന്‍റിങ് ഉണ്ടായിരുന്നതായി കണ്ടെത്തി.

ഇരിങ്ങാലക്കുടയിലെ ഓഫിസിലും ഇത്തരത്തില്‍ ഫയലുകള്‍ പെന്‍റിങ് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു ഓഫിസുകളില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല.

റെയ്ഡ് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് സിഐമാരായ സജീഷ്, സജീവന്‍, ഉല്ലാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Rate This News :
Latest News