Wednesday, May 23, 2012   9:18 AM IST
Vaartha BlogRSS
Loading
വിദ്യാഭ്യാസ മേഖല കച്ചവട കേന്ദ്രങ്ങളായി മാറി
Published : Sunday, August 14, 2011
|
  
Text Size
കൊച്ചി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്. ക്രൈസ്തവസഭകള്‍ നടത്തിയിരുന്ന വിദ്യഭ്യാസസ്ഥാപനങ്ങളും ഈ വഴിക്കാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ ്എന്‍ഐടി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍(നിറ്റ്ക) ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.വി. തോമസ്.

മത്സ്യത്തൊഴിലിളികളുടെയും മറ്റ് അവശ വിഭാഗങ്ങളുടേയും കുട്ടികളെ സൗജന്യമായി പഠിപ്പിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രബിന്ദുവായി കേരളത്തെ മാറ്റുവാനുള്ള ശ്രമമുണ്ടാകണം.

സംസ്ഥാനത്തിന് ഈ സംവിധാനത്തിലുള്ള എല്ലാ യോഗ്യത കളുണ്ടെങ്കിലും കച്ചവടവത്കരണം കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ തളര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവാനുള്ള ചെലവ് ഭാരിച്ചതാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കാന്‍ പാടില്ലെന്ന് കെ.വി. തോമസ് ഓര്‍മിപ്പിച്ചു.

നിറ്റ്ക കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ വി.എം. ഫസല്‍ അലി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍, കോഴിക്കോട് എന്‍ഐടി ഡയറക്റ്റര്‍ പ്രൊഫ. സന്ദീപ് സഞേ് ജഥി,സംഘാടക സമിതി ചെയര്‍മാന്‍ ജോസഫ് ഫിലിപ്പ്, നിറ്റ്ക കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി സന്ദീപ് കൃഷ്ണന്‍, ഡോ. ബാബു ടി. ജോസ്, പ്രൊഫ. ശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് എന്‍ഐടി (റീജിയണല്‍ എഞ്ചിനീയറിങ് കോളെജ്) പ്രിന്‍സിപ്പലായിരുന്ന പ്രൊഫ.കെ.എം.ബഹാവുദ്ദീന്‍റെയും അധ്യാപകനായിരുന്ന പ്രൊഫ. ജുസ്സെയുടെയും സ്മരണയ്ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുവാന്‍ നിറ്റ്ക തീരുമാനിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളെജ് അധ്യാപകന് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രൊഫ. ബഹാവുദ്ദീന്‍റെ സ്മരണക്കായി നല്‍കുക.

കോഴിക്കോട് എന്‍ഐടിയിലെ ഏറ്റവും മികച്ച അവസാന വര്‍ഷ വിദ്യാര്‍ഥിക്കാണ് പ്രൊഫ. ജുസ്സെ അവാര്‍ഡ് നല്‍കുക. അവാര്‍ഡുകള്‍ അടുത്തവര്‍ഷം ജനുവരിയില്‍ പ്രഖ്യാപിക്കും. പ്രൊഫ. ബഹാവുദ്ദീന്‍റെയും പ്രൊഫ. ജുസ്സെയുടേയും ഫോട്ടൊകള്‍ ചടങ്ങില്‍ ഡൊമിനിക് പ്രസന്‍റേഷന്‍ എംഎല്‍എയും ഹൈബി ഈഡന്‍ എംഎല്‍എയും അനാച്ഛാദനം ചെയ്തു.

Rate This News :
Latest News