ലിവറിനു സമനിലത്തുടക്കം
Published : Sunday,
August 14,
2011
ലണ്ടന്‍
സൂപ്പര്‍ ക്ലബ് ലിവര്‍പൂളിന്‍റെ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്കു നിരാശപ്പെടുത്തുന്ന തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ലിവറിനെ സണ്ടര്‍ലന്‍ഡ് സമനിലിയില്‍ കുരുക്കി(1-1).
ഉറുഗ്വൈന്‍ സ്റ്റാര്‍ ലൂയീസ് സുവാരസിന്‍റെ ഗോളില്‍ മുന്നിലെത്തിയ ലിവര്‍പൂളിനു സെബാസ്റ്റ്യന്‍ ലാര്‍സന്‍റെ തകര്‍പ്പന്‍ വോളിയിലൂടെയാണു സണ്ടര്‍ലന്‍ഡ് മറുപടി നല്‍കിയത്. കളിയുടെ തുടക്കത്തില്‍ ലഭിച്ച പെനല്‍റ്റി കളഞ്ഞു വില്ലനായ സുവാരസ് 12-ാം മിനിറ്റില്‍ ലിവറിനെ മുന്നിലെത്തിച്ചു. പക്ഷേ 57-ാം മിനിറ്റില്‍ ലാര്‍സന്‍റെ സമനില ഗോള്‍ പിറന്നു.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ബ്ലാക്ക്ബേണ്‍ വോള്‍വ്സിനേയും(2-1) ബോള്‍ട്ടന്‍ നവാഗതരായ ക്യൂന്‍സ് പാ ര്‍ക്ക് റേയ്ഞ്ചെഴ്സിനേയും കീഴടക്കി(4-0).
വീഗനെ നോര്‍വിച്ചും(1-1), ആസ്റ്റന്‍വില്ലയെ ഫുള്‍ഹാമും(0-0)സമനിലയില്‍ തളച്ചു. ക്യൂപിആറിനെതിര ഗ്യാരി കാഹില്‍, ഡാനി ഗാബിഡന്‍, ഇവാന്‍ ക്ലാസ്നിക്, ഫാബ്രിക് മ്വാംബ എന്നിവര്‍ ബോള്‍ട്ടന്‍റെ സ്കോറര്‍മാര്‍.
Close...
Maximum Character Allowed -
4000