Wednesday, May 23, 2012   9:20 AM IST
Vaartha BlogRSS
Loading
വേഷംമാറി റൂറല്‍ എസ്പി
Published : Sunday, August 14, 2011
|
  
Text Size
തൃശൂര്‍

ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റൂറല്‍ എസ്പി ദെബേഷ്കുമാര്‍ ബഹ്റയുടെ മിന്നല്‍ സന്ദര്‍ശനം. വേഷം മാറിയെത്തിയ എസ്പി, ജനമൈത്രി മാതൃകയില്‍ പരാതിക്കാരനെ സ്വീകരിച്ചവര്‍ക്ക് റിവാര്‍ഡു സമ്മാനിച്ചപ്പോള്‍ പൊലീസ് മാതൃകയില്‍ സ്വീകരിച്ചവര്‍ക്ക് മെമ്മോ നല്‍കി.

വാടാനപ്പള്ളി സ്റ്റേഷനിലായിരുന്നു ആദ്യ സന്ദര്‍ശനം. സാധാരണക്കാരനായി എത്തിയ എസ്പി താനും കുടുംബവും നാലമ്പല ദര്‍ശനത്തിനെത്തിയതാണെന്നും വാഹനം കേടായതിനെത്തുടര്‍ന്നു പോകാന്‍ സാധിക്കാത്ത നിലയിലാണെന്നും പൊലീസുകാരനോടു പറഞ്ഞു.

കോയമ്പത്തൂര്‍ സ്വദേശികളായ തങ്ങള്‍ക്കു മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തി തരണമെന്ന് അപേക്ഷിച്ചപ്പോള്‍ മറുപടി പൊലീസ് ഭാഷയിലായിരുന്നത്രെ. വന്നത് എസ്പിയെന്നറിഞ്ഞതോടെ ഞെട്ടിയതു പൊലീസുകാരന്‍. ഇയാള്‍ക്കെതിരേ ഉടന്‍ തന്നെ ശിക്ഷണ നടപടിയെടുത്തതായും അറിയുന്നു.

ബൈക്ക് മോഷണം പോയെന്ന പരാതിയുമായാണ് എസ്പി ചേര്‍പ്പ് സ്റ്റേഷനിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ജനമൈത്രി മാതൃകയിലാണു "പരാതിക്കാരനെ' സ്വീകരിച്ചത്. ഉടന്‍ തന്നെ അവര്‍ക്കു റിവാര്‍ഡും പ്രഖ്യാപിച്ചു. എഎസ്ഐ ടോമി, കോണ്‍സ്റ്റബിള്‍ ഷീജ എന്നിവരാണു പ്രത്യേക പ്രശംസ നേടിയത്.

ജനമൈത്രി പൊലീസ് പദ്ധതി നടപ്പാക്കിയ ഇരിങ്ങാലക്കുടയിലും എസ്പിക്ക് " നല്ല അനുഭവമല്ല' ഉണ്ടായതെന്നും അറിയുന്നു. ഇവിടെയുണ്ടായിരുന്ന റൈറ്റര്‍ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്നില്ലെന്നും കണ്ടെത്തി.

സ്റ്റേഷനുകളില്‍ പരാതിക്കാര്‍ക്കു നല്ല അനുഭവങ്ങളല്ല ഉണ്ടാകുന്നതെന്ന വിവരത്തെത്തുടര്‍ന്നാണ് റൂറല്‍ എസ്പിയുടെ സന്ദര്‍ശനം. പലര്‍ക്കും പുതിയ റൂറല്‍ എസ്പിയെ മുഖപരിചയമില്ലാത്തതും വിനയാ

യി.

Rate This News :
Latest News