ഒബാമയ്ക്കു തിരിച്ചടി
Published : Sunday,
August 14,
2011
വാഷിങ്ടണ്‍
യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആരോഗ്യ സുരക്ഷാ പദ്ധതിക്കു തിരിച്ചടി. പദ്ധതിയുടെ ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറ്റ്ലാന്‍റയിലെ അപ്പീല്‍ കോടതി വിധിച്ചു. നേരത്തെ ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിനു കീഴ്ക്കോടതി പ്രഖ്യാപിച്ച വിലക്ക് റദ്ദാക്കിയ അപ്പീല്‍ കോടതി പദ്ധതിയുടെ മറ്റു ഭാഗങ്ങളുമായി മുന്നോട്ടു പോകാമെന്നു വ്യക്തമാക്കി.
എല്ലാ യുഎസ് പൗരന്മാരും ഹെല്‍ത്ത് കെയര്‍ ഇന്‍ഷ്വറന്‍സ് എടുക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു കോടതി. പദ്ധതിയില്‍ പങ്കു ചേരാത്തവരില്‍ നിന്നു പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച അന്തിമ വിധി അടുത്തവര്‍ഷം യുഎസ് സുപ്രീം കോടതി പുറപ്പെടുവിക്കുമെന്നു കരുതപ്പെടുന്നു. എല്ലാ യുഎസ് പൗരന്മാരും ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് എടുക്കണമെന്ന വ്യവസ്ഥയാണു പദ്ധതിയുടെ മൂലക്കല്ല്. ആ വ്യവസ്ഥ ഒഴിവാക്കിയാല്‍ പദ്ധതി പരാജയപ്പെടുമെന്നു കരുതപ്പെടുന്നു. പദ്ധതി 2014ല്‍ നടപ്പില്‍ വരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.2012 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആരോഗ്യ സുരക്ഷാ പദ്ധതി മുഖ്യ ചര്‍ച്ചാവിഷയമാകുമെന്ന് ഇതോടെ ഉറപ്പായി. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പോടെയാണു പദ്ധതി ജനപ്രതിനിധി സഭയില്‍ പാസായത്. പ്രമുഖ റിപ്പബ്ളിക്കന്‍ നേതാക്കളെല്ലാം പദ്ധതിക്ക് എതിരാണ്. എന്നാല്‍, കീഴ്ക്കോടതി അപ്പാടെ തള്ളിയ പദ്ധതി നടപ്പാക്കാന്‍ അപ്പീല്‍ കോടതി അനുവദിച്ചതു ഭരണകൂടത്തിന് ആശ്വാസം നല്‍കിയിട്ടുണ്ട്. 2012 തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മുമ്പ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമെന്ന് ഡെമൊക്രറ്റുകള്‍ പ്രത്യാശിക്കുന്നു.
Close...
Maximum Character Allowed -
4000