Wednesday, May 23, 2012   9:21 AM IST
Vaartha BlogRSS
Loading
ജനാധിപത്യവിരുദ്ധം: ബിജെപി
Published : Sunday, August 14, 2011
|
  
Text Size
ന്യൂഡല്‍ഹി

അണ്ണാ ഹസാരെയുടെ സ മരത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഡല്‍ഹി പൊലീസ് നടപടിക്കെതിരേ ജെഡിയുവും ബിജെപിയും. പൊലീസ് നീക്കം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്ന് ജെഡിയു നേതാക്കള്‍ ശരദ് യാദവും നിതീഷ് കുമാറും. സമാധാനപരമായ സമരത്തെ തടയുന്നതു ശരിയല്ലെന്നു ബിജെപി.

ജന്തര്‍ മന്ദറില്‍ സമരത്തിന് അനുമതി നിഷേധിച്ചതിന് വ്യക്തമായ കാരണം പോലുമില്ല സര്‍ക്കാരിന്‍റെ പക്കല്‍. ഇതെന്താ സ്വേച്ഛാധിപത്യമോ? രണ്ടര ദിവസം കൊണ്ടു സമരം നിര്‍ത്തണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ശരദ് യാദവ് ചോദിച്ചു.

ഹസാരെക്കെതിരേ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുന്നത് അഴിമതി വിരുദ്ധ നീക്കങ്ങളെ ഭയന്നിട്ടെന്ന് ബിജെപി നേതാവും ബിഹാര്‍ മന്ത്രിയുമായ ഗിരിരാജ് സിങ് ആരോപിച്ചു. ലാലുവിനെപ്പോലുള്ളവര്‍ ലോക്പാല്‍ നിയമം വന്നാല്‍ കുടുങ്ങും. അവര്‍ക്കു ഭയന്നേ പറ്റൂവെന്നും ഗിരിരാജ് സിങ് പരിഹസിച്ചു.

Rate This News :
Latest News