Wednesday, May 23, 2012   9:22 AM IST
Vaartha BlogRSS
Loading
ഹസാരെ നിബന്ധനകള്‍ പാലിച്ചില്ല
Published : Tuesday, August 16, 2011
|
  
Text Size
ന്യൂഡല്‍ഹി

പൊലീസ് നിബന്ധനകള്‍ പാലിക്കാത്തതിനാലാണ് അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. മയൂര്‍ വിഹാറില്‍ നടന്നതു വേദനാജനകമായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണു ചിദംബരം നിലപാടു വ്യക്തമാക്കിയത്.

പൊലീസാണു ഹസാരെയ്ക്കു സമരവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ നല്‍കിയത്. ഇതംഗീകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്തു നീക്കുകയാണു പതിവ്. അതാണിപ്പോള്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത നടപടി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ പൊലീസ് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഹസാരെ നടത്തുന്ന സമരത്തെ നീതികരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാറ്റമില്ല. ലോക്പാല്‍ സംബന്ധിച്ചു പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുന്ന അവസ്ഥയില്‍ സമരം അനാവശ്യമാണ്. ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്താന്‍ തയാറായിരുന്നു. എന്നാല്‍ പ്രതിപക്ഷം അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ടെലികോംമന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ മന്ത്രി അംബിക സോണി എന്നിവരും പങ്കെടുത്തു. സമരത്തിന് അനാവശ്യ പബ്ലിസിറ്റിയാണു നല്‍കുന്നതെന്നു ടെലികോംമന്ത്രി കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
Rate This News :
Latest News