Wednesday, May 23, 2012   9:25 AM IST
Vaartha BlogRSS
Loading
കേരളം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്
Published : Wednesday, August 17, 2011
|
  
Text Size
തിരുവനന്തപുരം

വി.വി. അരുണ്‍

കേരള സീനിയര്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നു. നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായാണിത്. സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ത്രിദിന, ഏകദിന മത്സരങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ ദേശീയ താരം പോള്‍ ആഡംസ് നയിക്കുന്ന ടീം ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകളുമായാകും കേരളത്തിന്‍റെ പരിശീലന മത്സരങ്ങള്‍. ഐപിഎല്ലില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ ടീമുകളില്‍ അണിനിരക്കും. 14 മുതല്‍ 16 വരെ ജൊഹന്നാസ്ബര്‍ഗിലാണ് ആദ്യ ത്രിദിനം. 17ന് ഏകദിനം. 20 മുതല്‍ 22 വരെ പോര്‍ട്ട് എലിസബത്തില്‍ രണ്ടാം ത്രിദിനവും 23ന് രണ്ടാം ഏകദിനവും. കേപ് ടൗണില്‍ 26 മുതല്‍ 28 വരെ പരമ്പരയിലെ അവസാന ത്രിദിനവും 29 ന് കേപ് ടൗണില്‍ അവസാന ഏകദിനവും.

15 താരങ്ങളും മൂന്നു ഒഫീഷ്യല്‍സും പര്യടനത്തിലുണ്ടാകും. ബിജു ജോര്‍ജാണ് പരിശീലകന്‍. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറികടക്കുക ലക്ഷ്യമിട്ടാണ് ലോകത്തെ തന്നെ മികച്ച സീമിങ് പിച്ചുകളുള്ള ദക്ഷിണാഫ്രിക്കയില്‍ ടീം പരിശീലന മത്സരങ്ങള്‍ക്കിറങ്ങുന്നത്.

Rate This News :
Latest News