Wednesday, May 23, 2012   9:29 AM IST
Vaartha BlogRSS
Loading
റെയ്ഡ് തുടരുന്നു
Published : Saturday, August 20, 2011
|
  
Text Size
ഹൈദരാബാദ്

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വസതികളിലും സ്ഥാപനങ്ങളിലും സിബിഐ ആരംഭിച്ച റെയ്ഡ് ഇന്നലെയും തുടര്‍ന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികളാണ് ഇന്നലെ ആന്ധ്രയിലും കര്‍ണാടകയിലും നടത്തിയ പരിശോധനകളില്‍ സിബിഐ തേടിയത്.

മഹബൂബ് നഗര്‍ ജില്ലയിലെ പൊല്ലേപള്ളി സെസും ഖമ്മം ജില്ലയിലെ ചില നിര്‍മാണകേന്ദ്രങ്ങളും പരിശോധന നടത്തിയവയില്‍ ഉള്‍പ്പെടുന്നു. ജഗനു നിക്ഷേപമുള്ളവയാണ് ഈ കേന്ദ്രങ്ങളെന്നാണു സിബിഐയുടെ ആക്ഷേപം. പെന്ന സിമെന്‍റ്സ്, അരബിന്ദോ ഫാര്‍മ, നവഭാരത് വെഞ്ച്വേഴ്സ്, ഹിത്റോ ഡ്രഗ്സ് എന്നിവിടങ്ങളിലും പരിശോധന നടത്തി. എല്ലായിടത്തും ഒരേസമയമായിരുന്നു റെയ്ഡ്. പരിശോധനയില്‍ ചില പ്രധാനപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സിബിഐ ജോയ്ന്‍റ് ഡയറക്റ്റര്‍ വി.വി. ലക്ഷ്മി നാരായണ പറഞ്ഞു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനു ബുധനാഴ്ചയാണു സിബിഐ ജഗനെതിരേ കേസെടുത്തത്. ഹൈദരാബാദിനു പുറമെ ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത, രാജ്കോട്ട്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം റെയ്ഡ് നടന്ന എമ്മാര്‍ - എംജിഎഫ് സ്ഥാപനങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

വൈഎസ്ആര്‍ സര്‍ക്കാരിന്‍റെ കാലത്ത് ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷനും എമ്മാര്‍ ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച ടൗണ്‍ഷിപ്പിനു ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണു കഴിഞ്ഞ ദിവസം ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

Rate This News :
Latest News